കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി ശിവന്‍കുട്ടി

Google Oneindia Malayalam News

കോഴിക്കോട്: അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2023 ജനുവരി 3 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ കോഴിക്കോട്ടുക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. കലോത്സവം കുറ്റമറ്റ രീതിയില്‍ ജനാധിപത്യപരമായി സംഘടിപ്പിക്കും.

1

നേരത്തെ തീരുമാനിച്ച മുറയ്ക്ക് തന്നെ എല്ലാ വേദിയിലും മത്സരങ്ങള്‍ കൃത്യ സമയത്ത് ആരംഭിക്കും. മുന്‍ ധാരണകള്‍ ഇല്ലാതെ യുവജനോത്സവം നടത്താന്‍ എല്ലാവരുടെയും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണത്തിനിടെ 10 ഡോളറിന്റെ ലോട്ടറിയെടുത്തു, കനേഡിയക്കാരന് കിട്ടിയത് 4 കോടി, മഹാഭാഗ്യം!!ഉച്ചഭക്ഷണത്തിനിടെ 10 ഡോളറിന്റെ ലോട്ടറിയെടുത്തു, കനേഡിയക്കാരന് കിട്ടിയത് 4 കോടി, മഹാഭാഗ്യം!!

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര മേളയായാണ് കേരള സ്‌കൂള്‍ കലോത്സവം അറിയപ്പെടുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 14000 ത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലത്തില്‍ മാറ്റുരക്കുന്നു.

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

ഒരു കുട്ടിക്ക് 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവനില്‍ രൂപകല്‍പന ചെയ്ത സ്വര്‍ണ്ണകപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വിജയകരമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാപ്രതിഭകള്‍ക്ക് മറക്കാനാവാത്ത കൂടിച്ചേരലുകളായി ഇത്തരം കലോത്സവങ്ങള്‍ മാറണം.

ഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാംഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാം

കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള ആഘോഷം എന്ന നിലയില്‍ അതീവ പ്രാധാന്യത്തോടെയാണ് ജനങ്ങള്‍ ഇത്തരം കലോത്സവങ്ങള്‍ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കലാപ്രവര്‍ത്തനങ്ങളെ ഒരു ഉത്സവം പോലെ കൊണ്ടുനടക്കുന്ന കോഴിക്കോടിന്റെ നാട്ടിലേക്ക് കലോത്സവം വന്നതില്‍ സന്തോഷം ഉണ്ട്.

കലയുടെ സുഗന്ധം പേറുന്ന കോഴിക്കോട്ടുകാര്‍ സംസ്ഥാന കലോത്സവത്തെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തും. വിവിധ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കലാകാരന്മാരെ സംസ്ഥാന കലോത്സവത്തിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന കലോത്സവത്തെ പ്രൗഢഗംഭീരമായി ആകര്‍ഷകമായ രീതിയില്‍ നടത്താന്‍ കോഴിക്കോടിന് കഴിയുമെന്ന് ചടങ്ങിലെ വിശിഷ്ടാതിഥി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോവിഡിന്റെ അസ്വസ്ഥതകളെ പൂര്‍ണമായും മാറ്റി നിര്‍ത്തി ഏറെ പുതുമകളോടെ ഈ കലോത്സവം നടത്താന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു.

Kozhikode
English summary
school kalolsavam winners prize may increase says minster v shivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X