Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്കൂള്‍ നേരത്തെ വിടും, പിള്ളേര് മെസിയുടെ കളികാണും': കുട്ടി ആരാധകരുടെ ആവശ്യം പരിഗണിച്ച് അധ്യാപകർ

കോഴിക്കോട്: ലോകകപ്പില്‍ സ്വന്തം രാജ്യത്തിന്റെ കളി കാണുന്നതിന് ബ്രസീലിലും അർജന്റീനയിലുമെല്ലാം വിദ്യാഭ്യാസ സ്ഥാനങ്ങള്‍ ഉള്‍പ്പടേയുള്ളവയ്ക്ക് അവധി നല്‍കാറുണ്ടെന്ന വാർത്തകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടായിരിക്കും ലോകകപ്പിലെ അർജന്റീനയുടെ കളി കാണുന്നതിന് വേണ്ടി ഇന്ത്യയില്‍ ഒരു സ്കൂള്‍ നേരത്തെ വിടുന്നത്.

വേറെങ്ങുമല്ല, ഒരു കത്തിലൂടെ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഹയർസെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥികള്‍ക്കാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്.

അർജന്റീന ആരാധകരായ വിദ്യാർത്ഥികള്‍

ഇന്ന് 3.30 ന് ലോകകപ്പില്‍ അർജന്റീന-സൌദി അറേബ്യ മത്സരം നടക്കുന്നതിനാല്‍ സ്കൂള്‍ നേരത്തെ വിടണമെന്ന് ആവശ്യപ്പെട്ട് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അർജന്റീന ആരാധകരായ വിദ്യാർത്ഥികള്‍ കഴിഞ്ഞ ദിവസം പ്രധാന അധ്യാപകന് ഒരു നിവേദനം നല്‍കിയിരുന്നു. നൂറോളം വിദ്യാർത്ഥികളാണ് ഈ നിവേദനത്തില്‍ ഒപ്പിട്ടിരുന്നത്.

അര്‍ജന്റീന V/S സൗദി അറേബ്യ മത്സരം

''ലോകകപ്പ് പശ്ചാത്തലത്തില്‍ നാളെ 3.30ന് നടക്കുന്ന അര്‍ജന്റീന V/S സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാല്‍ അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി നാളെ 3 മണിക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്‌കൂള്‍ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.''- എന്നായിരുന്നു നിവേദനത്തിന്റെ പൂർണ്ണ രൂപം.

അധ്യാപകർ തന്നെ ഈ കത്ത്

അധ്യാപകർ തന്നെ ഈ കത്ത് പുറത്ത് വിട്ടതോടെ നിമിഷ നേരം കൊണ്ട് സംഭവം വൈറലായി മാറി. ഇത്തരമൊരു ആവശ്യവുമായി എത്തിയ വിദ്യാർത്ഥികളെ നിരാശക്കാനും അധ്യാപകർ തയ്യാറായില്ല. വിദ്യാര്‍ത്ഥികളുടെ സ്‌പോട്‌സിലുള്ള താല്‍പ്പര്യത്തെ പ്രശംസിക്കുന്നെന്നും അവരുടെ ആവശ്യം പരിഗണിക്കപ്പെടേണ്ടതായി തോനുന്നെന്നുമാണ് പ്രധാന അധ്യാപകന്‍ അബ്ദുറഹ്മാന്‍ വ്യക്തമാക്കിയത്.

vastu: വീടിന് സമീപം മരം നടാമോ: ഫ്ലാറ്റുകാരും ബഹുനില വീടുകാരും അറിഞ്ഞിരിക്കേണ്ട വാസ്തുവിദ്യ

കുട്ടികള്‍ ഇങ്ങനെ ഒരു നിവേദനവുമായി വന്നപ്പോള്‍

കുട്ടികള്‍ ഇങ്ങനെ ഒരു നിവേദനവുമായി വന്നപ്പോള്‍ അവരുടെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റിനെ ആദ്യം അഭിനന്ദിക്കുകയും പിന്നീട് നിങ്ങളുടെ ഇഷ്ട ടീമായ അര്‍ജന്റീന 5-0 ത്തിന് വിജയിക്കുമെന്ന് ആശംസിക്കുകയും ചെയ്തു. ഇതോടെ കുട്ടികള്‍ കൂടുതല്‍ ആവേശത്തിലായി. പ്രധാന ടീമുകളില്‍ ഏതിന്റേയെങ്കിലും മത്സരമുണ്ടെങ്കില്‍ സമയക്രമം നോക്കി വരും ദിവസങ്ങളിലും ചെറിയ പരിഗണന നല്‍കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കടുത്ത അർജന്റീന ആരാധാകരായ ഞങ്ങള്‍ക്ക്

കടുത്ത അർജന്റീന ആരാധാകരായ ഞങ്ങള്‍ക്ക് ഇഷ്ടടീമിന്റെ ഒരു കളി പോലും നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിവേദനം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് കത്തെഴുത്തിന് നേതൃത്വം നല്‍കിയ നാഫിഹ് പറയുന്നത്. മത്സരം കാണാന്‍ എന്താണ് മാർഗ്ഗമെന്ന് സാമൂഹ്യ ശാസ്ത്രം അധ്യാപകനായ ഇര്‍ഷാദ് സാറിനോട് ചോദിച്ചപ്പോള്‍ അദ്ദേഹമാണ് പ്രധാന അധ്യാപകന് ഒരു കത്ത് എഴുതി നോക്ക് എന്ന് പറഞ്ഞതെന്നും നാഫിഹ് വ്യക്തമാക്കുന്നു.

കത്ത് തയ്യാറാക്കിയ ശേഷം

കത്ത് തയ്യാറാക്കിയ ശേഷം സുഹൃത്തായ ഷാദിലുമായി
ചേര്‍ന്ന് എട്ട് ഒന്‍പത്, ക്ലാസുകളിലെ കുട്ടികളെ സമീപിച്ച് താല്‍പര്യമുള്ളവരോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. നുറ് വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടശേഷം പ്രധാന അധ്യാപകന് കൈമാറി. നുറ് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഇനിയും അര്‍ജന്റീനാ ഫാന്‍സ് സ്‌കൂളിലുണ്ട് പക്ഷെ എല്ലാവരെയും സമീപിക്കാന്‍ സമയമില്ലാത്തതിനാല്‍ നുറ് പേരുടെ ഒപ്പില്‍ നിര്‍ത്തുകയായിരുന്നെന്നും നാഫിഹ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+