നിയമസഭാ തിരഞ്ഞെടുപ്പ്; കോഴിക്കോട് റൂറല്‍ പരിധിയില്‍ നിരോധനാജ്ഞ
കോഴിക്കോട്: ജില്ലയില്‍ റൂറല്‍ പൊലീസ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.

റൂറല്‍ പരിധിയില്‍ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ യാതൊരുവിധ ആള്‍കൂട്ടങ്ങളോ കടകള്‍ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശനമില്ല. യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങള്‍ ബൈക്ക് റാലി, ഡിജെ എന്നിവനടത്താന്‍ പാടില്ല.
കണ്ടെയ്‌മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്‌മെന്റ് സോണുകളിലും, ടി.പി.ആര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കര്‍ശന നിയന്ത്രണമുണ്ടാവും.പാര്‍ട്ടി ഓഫീസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആള്‍ക്കൂട്ടം പാടില്ല. അവശ്യ സര്‍വീസുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വോട്ടെണ്ണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. ഇലക്ഷന്‍ റിസള്‍ട്ട് എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കരുത്.
അഞ്ചില്‍ കൂടുതല്‍ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ എന്നിവ സിആര്‍പിസി 144 പ്രകാരം കോഴിക്കോട് റൂറല്‍ പരിധിയില്‍ നിരോധിച്ചിരിക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
Recommended Video
അതേസമയം കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ജില്ലയിലെ ആശുപത്രികള്‍ എഫ്എല്‍ടിസികള്‍, സി.എഫ്.എല്‍.ടി സികള്‍ എന്നിവിടങ്ങളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് സമഗ്ര പദ്ധതിയുമായി ജില്ലാഭരണകൂടം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പരമാവധി ഓക്സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച് കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ എത്തിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓക്സിജന്‍ സിലിണ്ടറുകള്‍ ശേഖരിക്കും. പദ്ധതി ഏകോപനത്തിനായി എഡിഎം എന്‍ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു.
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications