മത്സരിക്കാന്‍ പറഞ്ഞപ്പോള്‍ ഞെട്ടി, പാലക്കാട് നിന്ന് വരാന്‍ വിഷമമുണ്ട്; വടകരയെ ഇളക്കിമറിച്ച് ഷാഫി
കോഴിക്കോട്: തിളച്ചുമറിയുന്ന വടകരയുടെ പോരാട്ട മണ്ണിലേക്ക് എത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. അദ്ദേഹത്തിന് മണ്ഡലത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ഷാഫിയെ വരവേല്‍ക്കാനായി ബസ് സ്റ്റാന്‍ഡ് പരിസരത്ത് അടക്കം വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. വടകരയില്‍ അവസാന നിമിഷം സ്ഥാനാര്‍ഥിയായതിനെ കുറിച്ചെല്ലാം ഷാഫി സംസാരിച്ചു.
എന്നോട് വടകരയില്‍ മത്സരിക്കാന്‍ പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. പാലക്കാട് നിന്ന് മാറേണ്ട കാര്യം ആലോചിച്ചപ്പോള്‍ ആദ്യം പ്രയാസമുണ്ടായിരുന്നുവെന്നും ഷാഫി പറഞ്ഞു.

മണ്ഡലം മാറുക എന്ന് പറയുമ്പോള്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പാലക്കാട് നിന്ന് വരാന്‍ വിഷമമുണ്ട്. എംഎല്‍എ എന്ന പദവി എനിക്ക് സമ്മാനിച്ചത് പാലക്കാട്ടെ ജനങ്ങളാണ്. ഇതിലുള്ള പ്രയാസം നേതാക്കളെ അറിയിച്ചിരുന്നുവെന്നും ഷാഫി പറഞ്ഞു. മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം ജനങ്ങളുമായി ഷാഫി സംസാരിക്കവേയാണ് ഇക്കാര്യങ്ങളെല്ലാം ഷാഫി വെളിപ്പെടുത്തിയത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉറപ്പായും നടക്കും. ബിജെപി ജയിക്കുമോ എന്ന് അറിയാനാണ് സിപിഎം ശ്രമം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്നാലും യുഡിഎഫ് തന്നെ വന്‍ വിജയം നേടുമെന്നും ഷാഫി വ്യക്തമാക്കി. നേരത്തെ വടകരയില്‍ നടക്കുന്ന രണ്ട് ആശയങ്ങള്‍ തമ്മിലുള്ള മത്സരമാണെന്ന് ഷാഫി പറഞ്ഞിരുന്നു.വടകരയിലെ എല്ലാ സ്ഥാനാര്‍ഥികളെയും താന്‍ ബഹുമാനത്തോടെയാണ് കാണുന്നത്.
രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പ് ഗോദയിലേക്കും തന്നെ കൈപ്പിടിച്ച് ഇറക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. കല്ലറയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം വാങ്ങിയാണ് വടകരയിലേക്ക് വന്നത്. വടകരം ഒരിക്കലും 51 വെട്ടിന്റെ പ്രത്യയശാസ്ത്രം വിജയിക്കാന്‍ അനുവദിക്കില്ലെന്ന് ഷാഫി പറഞ്ഞു. തൃശൂരിലേക്ക് മുരളീധരന് പോയത് ഒരു ചലഞ്ചാണ്. ഇതിന്റെ ഊര്‍ജം ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും.
സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശം മുരളീധരന്റെ ആര്‍എസ്എസ് വിരുദ്ധതയ്ക്കുള്ള അംഗീകാരമാണെന്നും ഷാഫി അഭിപ്രായപ്പെട്ടു. നേരത്തെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഷാഫിയുടെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇതില്‍ ആശയക്കുഴപ്പവും നിലനിന്നിരുന്നു. അതേസമയം ഷാഫിയുടെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് നേരത്തെ പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു.
ഷാഫി പറമ്പില്‍ യുഡിഎഫിന്റെ ട്രബിള്‍ ഷൂട്ടറാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഷാഫിയുടെ കഴിഞ്ഞ നിയോഗം പാലക്കാട്ടായിരുന്നു. ഇപ്പോഴത് വടകരയിലാണ്. പാലക്കാട്ട് ബിജെപിയെ തടുത്തത് ഷാഫിയാണ്. വടകരയിലും ഷാഫിക്ക് ജയം സുനിശ്ചിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications