കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപയുടെ ഉറവിടം അവ്യക്തത തുടരുന്നു; സമ്പര്‍ക്ക പട്ടിക നീളാന്‍ സാധ്യത, 20 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക്

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് 12 വയസുകാരന്‍ നിപ ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക തുടരുകയാണ്. രോഗ ഉറവിടത്തെ കുറിച്ച് അവ്യക്തത തുടരുന്നതാണ് ആശങ്കയ്ക്ക് പ്രധാന കാരണം. മരിച്ച കുട്ടിത്ത് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ, അതോ ആരില്‍ നിന്നെങ്കിലും ആണോ എന്നുള്ള കാര്യം ഉറപ്പിച്ച് പറയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമാണ്. വൈറസിന്റെ തീവ്രതയും ഉറവിടവും കണ്ടെത്തേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്.

kerala

പത്ത് ദിവസം മുമ്പാണ് ചാത്തമംഗലം സ്വദേശിയായ കുട്ടിക്ക് രോഗലക്ഷണം പ്രകടിപ്പിച്ച് തുടങ്ങിയത്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോഴേക്കും സ്ഥിതി ഗുരുതരമായി. പിന്നീട് മണിത്തൂറുകള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. വവ്വാലില്‍ നിന്നാണോ അത് മറ്റാരില്‍ നിന്നുമാണോ രോഗം പകര്‍ന്നതെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ സമ്പര്‍ക്ക പട്ടിക കൃത്യമാക്കാന്‍ സാധിക്കുകയുള്ളൂ.

രോഗം ലക്ഷണം പ്രകടിപ്പിച്ചതിന് പിന്നാലെ വിവിധ ആശുപത്രികളില്‍ രോഗി സഞ്ചരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമ്പര്‍ക്ക പട്ടിക ഉയരാനുള്ള സാധ്യതയുണ്ട്. നിലവില്‍ രോഗലക്ഷണങ്ങളുള്ള രണ്ട് പേര്‍ക്കും നേരി ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. മൂന്ന് വര്‍ഷം മുമ്പ് നിപ വന്നപ്പോള്‍ 17 പേരുടെ ജീവനുകളാണ് എടുത്തത്. ആ വൈറസിന്റെ സാന്നിദ്ധ്യം ഇപ്പോഴും സംസ്ഥാനത്ത് തുടരുകയാണെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.

മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന് നേരത്തെ അസുഖം ബാധിച്ചിരുന്നു. ഈ ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവ ഏത് വിഭാഗത്തില്‍ പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. വവ്വാലിന്റെ സ്രവ സാമ്പിള്‍ പരിശോധിക്കേണ്ടതുണ്ടോ എന്നുളള കാര്യങ്ങള്‍ പിന്നീടാണ് തീരുമാനിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Recommended Video

cmsvideo
കോഴിക്കോട്ട് വില്ലനായത് റമ്പൂട്ടാൻ..പണി വന്നത് ഈ പഴം വഴി | Oneindia Malayalam

പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ നിപ ട്രുനാറ്റ് പരിശോധന നടത്തേണ്ടതുണ്ട്. പൂനെ വൈറോളജി ലാബില്‍ നിന്ന് എത്തുന്ന സംഘത്തിന് പ്രത്യേക ലാബ് സൗകര്യം ഒരുക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ലാബില്‍ കണ്‍ഫര്‍നമേറ്റീവ് പരിശോധന നടത്തും. 12 മണിക്കൂറിനുള്ളില്‍ ഇതിന്റെ ഫലം ലഭ്യമാകാന്‍ സാധിക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരെ വരും ദിവസങ്ങളില്‍ ഈ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

Kozhikode
English summary
Source of Nipah virus remains unclear; contact list is likely to be longer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X