കുടുംബ പ്രശ്‌ന കേസുകളില്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണം.
പോലീസുകാരില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവരെ ടീമില്‍ ഉള്‍പ്പെടുത്തി കൗണ്‍സിലിംഗിനും മറ്റുമായി സൗകര്യം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നല്‍കിയ പരാതിയില്‍ തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാറാട് എസ്‌ഐ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ബേപ്പൂര്‍ സ്വദേശിയുടെ പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്.

ഉത്തരമേഖല ഐജിയില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ഇത് തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്നതു പോലുള്ള സംഭവങ്ങള്‍ സ്റ്റേഷനിലുണ്ടായിട്ടില്ലെന്ന് ഭാര്യ അറിയിച്ചു. 2019 മേയ് 22നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം വേണമെന്ന അന്വേഷണ വിഭാഗത്തിന്റെ ശുപാര്‍ശ കമ്മീഷന്‍ അംഗീകരിച്ചു.
അതേസമയം സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ജില്ലയിലെ നൂറോളം വരുന്ന ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലായത് പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസ് നവംബര്‍ 29 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
മിഠായി പദ്ധതി ഉള്‍പ്പെടെ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പാളിയെന്നും ആക്ഷേപമുണ്ട്. വിദ്യാലയങ്ങളില്‍ ഇത്തരം കുട്ടികളെ പരിചരിക്കാന്‍ ആളില്ലാത്തതാണ് ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് ബുദ്ധിമുട്ടായത്. ഒരു ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇവരുടെ ശരീരത്തിലെ പ്രമേഹ അളവ് വലിയ തോതില്‍ മാറിമറിയും. അതിനാല്‍ കുട്ടികളുടെ കൈകളില്‍ 6 മുതല്‍ 10 തവണ വരെ കുത്തി ഓരോദിവസവും പ്രമേഹം പരിശോധിക്കണം.
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
പ്രമേഹം പരിശോധിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ജില്ലയിലെ അധ്യാപകര്‍ക്ക് പരിശീലനം തുടങ്ങിയിട്ടില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.












Click it and Unblock the Notifications