• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ തെരുവുനായ ശല്യം: നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള തെരുവുനായ ശല്യം അവസാനിപ്പിക്കുന്നതിന് നഗരസഭാ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തെരുവുനായ ശല്യം എത്രയും വേഗം അവസാനിപ്പിച്ച ശേഷം നഗരസഭാ സെക്രട്ടറി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

നവംബര്‍ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് ഒരു ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

മെഡിക്കല്‍ കോളേജിലെ ലേണിംഗ് റിസോഴ്‌സ് സെന്റര്‍ വളപ്പില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോഴാണ് അനാട്ടമി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായത്.

എന്തൊരു തന്ത്രശാലിയാണ് ഈ നായ; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്, 7 സെക്കന്‍ഡില്‍ കണ്ടെത്തണംഎന്തൊരു തന്ത്രശാലിയാണ് ഈ നായ; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്, 7 സെക്കന്‍ഡില്‍ കണ്ടെത്തണം

എരഞ്ഞിക്കലിലെ ഇറച്ചി കടയില്‍ ചത്ത കോഴികളെ വില്‍പ്പനയ്ക്ക് സൂക്ഷിച്ച കടയുടമക്കെതിരെ ഫൈന്‍ മാത്രം ചുമത്തിയ നഗരസഭയുടെ നടപടി അനുചിതമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. നാമമാത്രമായ ശിക്ഷ നല്‍കുന്നത് ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്ന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

8 കോടി ലോട്ടറിയടിച്ചു, ഇമെയില്‍ ഡിലീറ്റ് ചെയ്ത് യുവാവ്, തട്ടിപ്പെന്ന് വാദം; സമ്മാനം കിട്ടിയത് ഇങ്ങനെ8 കോടി ലോട്ടറിയടിച്ചു, ഇമെയില്‍ ഡിലീറ്റ് ചെയ്ത് യുവാവ്, തട്ടിപ്പെന്ന് വാദം; സമ്മാനം കിട്ടിയത് ഇങ്ങനെ

കടയുടമയുടെ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ഇനിയൊരാള്‍ ഇത്തരം ഒരു ഗുരുതര കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ തക്ക വിധത്തിലുള്ള ശിക്ഷ കടയുടമയ്ക്ക് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

നഗരസഭാ സെക്രട്ടറിയും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 29 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. നവംബര്‍ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

അതേസമയം ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സിഡിഎംസി പ്രവര്‍ത്തിക്കുന്ന ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ പോലെയുള്ള കേന്ദ്രങ്ങള്‍ അനിവാര്യമാണ്.

ഭിന്നശേഷി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിലെ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത മന്ത്രി കുട്ടികളുമായി സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയ മന്ത്രി പ്രവര്‍ത്തനങ്ങള്‍ അധികൃതരുമായി ചര്‍ച്ച ചെയ്തു.

Kozhikode
English summary
stray dog issue in medical college campus, human rights commission take action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X