കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വഴിയോര കച്ചവടത്തിന് അനുമതിയില്ല: മിഠായി തെരുവില്‍ പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

Google Oneindia Malayalam News

കോഴിക്കോട്: നിയന്ത്രണങ്ങളെ ചൊല്ലി മിഠായി തെരുവില്‍ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം. കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും വഴിയോര കച്ചവടങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു പോലീസിന്റേത്. ഇത് സംബന്ധിച്ച് ഇന്നലെ തന്നെ വ്യാപാരികളും പോലീസും തമ്മിലും തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ കച്ചവടക്കാര്‍ എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലേക്കും എത്തുകയായിരുന്നു.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് കച്ചവടക്കാര്‍ പൊലിസീനെതിരെ രംഗത്ത് എത്തിയത്. മിഠായി തെരുവില്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയ 101 തെരുവ് കച്ചവടക്കാരാണ് ഉള്ളത്. അവര്‍ കച്ചവടത്തിന് ഇറങ്ങുമെന്നാണ് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കിയത്. റിക്കവറി വാഹനം കൊണ്ട് വന്ന് വഴിയോര കച്ചവടം ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തെ കച്ചവടക്കാര്‍ സംഘടിച്ച് എതിര്‍ത്തു.

kozhikkod

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

എന്നാല്‍ വഴിയോര കച്ചവടം അനുവദിക്കുന്നത് ആളുകള്‍ നിരത്തില്‍ കൂടുന്നതിന് കാരണമാവും. വിലക്ക് ലംഘിച്ച് കച്ചവടം നടത്തിയാല്‍ നടപടി ഉണ്ടാവുമെന്നാണ് പൊലീസ് അറിയിച്ചത്. മിഠായി തെരുവിന് പുറത്ത് നഗരത്തില്‍ പലയിടത്തും തെരുവ് കച്ചവടം നടക്കുന്നുണ്ട്. അവിടെയൊന്നും കച്ചവടം തടസ്സപ്പെടുത്തുന്നില്ല. കടകള്‍ കൂടി തുറക്കുന്ന സാഹചര്യത്തില്‍ വഴിയോര കച്ചവടം തുടങ്ങിയാല്‍ അത് ആള്‍ക്കൂട്ടത്തിന് ഇടയാക്കും. പലപ്പോഴും ആളുകളെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍

Recommended Video

cmsvideo
ബക്രീദ് ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് IMA | Oneindia Malayalam

Kozhikode
English summary
Street vending is not allowed: Clashes between police and traders in kozhikode sm Street
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X