കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍; നിയന്ത്രണം കടുപ്പിക്കും

Google Oneindia Malayalam News

കോഴിക്കോട് : ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ വളരെ കൂടുതലായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ കലക്ടറുടെ നിര്‍ദേശം. കോവിഡ് ടെസ്റ്റ് നടത്താനും വാക്സിന്‍ സ്വീകരിക്കാനുമുള്ള പൊതുജനങ്ങളുടെ വിമുഖത ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കൂടാന്‍ കാരണമായതായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി.

1

തെരഞ്ഞെടുപ്പിന്റെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ കൂട്ടംകൂടിയുള്ള റാലികളിലും യോഗങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതിരിക്കുന്നത് രോഗം പടരുന്നതിന് കാരണമാവും. കോവിഡ് രണ്ടാംതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള പോലെ ജില്ലയില്‍ രോഗം പടര്‍ന്നുപിടിക്കാനിടയുണ്ട്.

ദുരന്തനിവാരണ അതോറിറ്റി യോഗതീരുമാനങ്ങള്‍ ചുവടെ.

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ എത്തുന്നവരില്‍നിന്ന് പിഴ ഈടാക്കുന്നതോടൊപ്പം അവരെ കോവിഡ് ടെസ്റ്റിനും വിധേയമാക്കും. വാര്‍ഡ് ആര്‍ആര്‍ടികളെ പുര്‍വാധികം കാര്യക്ഷമതയോടെ പുനരജ്ജീവിപ്പിക്കും. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കേണ്ടതും അവരവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുമാണ്. പ്രായമായവരും മറ്റ് രോഗബാധിതരും ഗര്‍ഭിണികളും കുട്ടികളും റിവേഴ്സ് ക്വാറന്റെന്‍ കൃത്യമായി പാലിക്കേണ്ടതാണ് .

തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള യോഗങ്ങളിലും റാലികളിലും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ജില്ലാപോലിസ് മേധാവികള്‍ ഉറപ്പുവരുത്തണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് സംഘാടകരുടെ പേരില്‍ പിഴ ഈടാക്കാനും പോലിസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

Kozhikode
English summary
strict covid restriction in kozhikode after test positivity increases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X