Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് നഗരത്തില്‍ കര്‍ശന നിയന്ത്രണം, കൃത്യമായ കാരണങ്ങളില്ലാതെ വരുന്നവരെ കടത്തിവിടില്ല

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. അത്യാവശ്യ കാര്യങ്ങള്‍ക്കും ജോലിക്കുമായി വരുന്നവരുടെ വാഹനങ്ങള്‍ മാത്രമേ കോഴിക്കോട് നഗരത്തിലേക്ക് കടത്തിവിടുകയുള്ളു. ആവശ്യമില്ലാതെ എത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് ബാധ കോവിഡ് 5,000 കടന്നതോടെയാണ് നഗരത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണം എര്‍പ്പെടുത്തിയത്.

Recommended Video

cmsvideo
    Strict restrictions in kozhikode town
    1

    നഗരാതിര്‍ത്തിയില്‍ കൃത്യമായ പരിശോധന സംവിധാനങ്ങളൊരുക്കും. അനാവശ്യകാര്യങ്ങള്‍ക്ക് നഗരത്തിലേക്ക് വരുന്നവരെ കടത്തിവിടേണ്ട എന്നാണ് പൊലീസിന് ലഭിച്ച നിര്‍ദേശം. ഇന്ന് വൈകുന്നേരം മുതലാണ് പരിശോധന കര്‍ശനമാക്കുക. റമദാന്‍ അവസാനദിനങ്ങളില്‍ മാര്‍ക്കറ്റുകളിലുണ്ടാകുന്ന തിരക്ക് കൂടി കണക്കിലെടുത്താണ് നടപടി. അതേസമയം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1306 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

    നഗര പരിധിയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനുമാണ് 12 കേസുകളെടുത്തത്. കോടതിവഴിയാവും ഇവര്‍ക്കെതിരേയുള്ള തുടര്‍നിയമനടപടികള്‍. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 840 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് പിഴ ഈടാക്കി. റൂറല്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ 60 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 394 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

    അതേസമയം പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം രോഗവ്യാപനം ഇനിയും ശക്തമാവാന്‍ സാധ്യതയുണ്ട്. ഇത് ജില്ലയുടെ സ്ഥിതി കൂടുതല്‍ മോശമാക്കും. ഇക്കാര്യത്തില്‍ ഓരോ പ്രദേശത്തെയും രാഷ്ട്രീയ-മത-സാമുദായിക പ്രവര്‍ത്തകരുടെ യോജിച്ച പ്രതിരോധപ്രവര്‍ത്തനം ആവശ്യമാണ്.

    മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

    വാര്‍ഡ്തല റാപ്പിഡ് റെസ്പോണ്‍സ് ടീം(ആര്‍.ടി.ടി) രോഗികളുടെ ചികിത്സാകാര്യത്തിലും നിരീക്ഷണത്തിലും ശ്രദ്ധപുലര്‍ത്തണം. ഓരോ ആര്‍.ആര്‍.ടിക്കുകീഴിലും 20 പേരടങ്ങിയ സന്നദ്ധസംഘം രൂപീകരിക്കണം. രോഗികളുമായി സമ്പര്‍ക്കംപുലര്‍ത്തിയവരെ നീരക്ഷണത്തില്‍ പാര്‍പ്പിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെ നിര്‍ബന്ധമായും ഡി.സി.സി.കളിലേക്കു മാറ്റണം. രോഗലക്ഷണമുള്ളവരെ എഫ്.എല്‍.ടി.സികളിലേക്ക് അയയ്ക്കണമെന്നും കലക്ടര്‍ പറഞ്ഞു.

    എയര്‍പോര്‍ട്ടില്‍ ആരാധകര്‍ക്ക് മുന്നില്‍പ്പെട്ട് ഉര്‍വ്വശി റൗട്ടേല; ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം, വൈറലായി ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+