പരീക്ഷ എഴുതിയിട്ടും 'ഹാജര്‍' ഇല്ല: അധ്യാപകരുടെ അശ്രദ്ധയില്‍ ആശങ്കയിലായി എസ്എസ്എല്‍സി വിദ്യാര്‍ത്ഥി
കോഴിക്കോട്: അധ്യാപകരുടെ അശ്രദ്ധമൂലം തുടര്‍പഠനം ആശയക്കുഴപ്പത്തിലായി മേപ്പയ്യൂര്‍ സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് യാസിന്‍. കഴിഞ്ഞ ദിവസം എസ് എസ് എല്‍ സി പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ഒരു പരീക്ഷക്ക് ആബ്സന്‍റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ് പരീക്ഷയുടെ ഫലത്തിലാണ് ഈ അപാകത സംഭവിച്ചിരിക്കുന്നത്. മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു മുഹമ്മദ് യാസിന്‍ പരീക്ഷ എഴുതിയത്. മാര്‍ച്ച് 21 ന് നടന്ന പരീക്ഷയില്‍ യാസിന്‍ ഹാജരായിരുന്നു.
പരീക്ഷ എഴുതിയ ദിവസം തന്നെ അധ്യാപകരുടെ അശ്രദ്ധ കുട്ടിയുടെ പിതാവ് വാല്യക്കോട് കരിങ്ങാറ്റിക്കൽ മീത്തൽ റാസിഖ് പരീദ് ചൂണ്ടിക്കാട്ടിയിരുന്നു. ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് യാസിൻ എത്തിയിട്ടില്ലെന്നായിരുന്നു അധ്യാപകര്‍ റാസിഖിനെ അറിയിച്ചത്. ഉടന്‍ തന്നെ സ്കൂളില്‍ എത്തിയ പിതാവ് യാസിന്‍ പരീക്ഷ എഴുതുന്ന ക്ലാസും റജിസ്റ്റർ നമ്പറും കുട്ടിയുടെ ഫോട്ടോയും കാണിച്ചു. എന്നിട്ടും കുട്ടി ഹാജര്‍ ആയില്ലെന്ന് രേഖപ്പെടുത്തുകയായിരുന്നു.

അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
എസ് എസ് എല്‍ സി പരീക്ഷ ആയതിനാല്‍ മറ്റൊരു സ്കൂളിലെ അധ്യാപകരാണ് പരീക്ഷാ ജോലിക്ക് ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിയെ പരിചയമുള്ള അധ്യാപകര്‍ ആരും അന്നേ ദിവസം സ്കൂളില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പിതാവ് ആദ്യം മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലും പിന്നീട് പേരാമ്പ്ര പൊലീസ് സ്റ്റേഷനിനും പരാതി നല്‍കി. സ്കൂൾ പേരാമ്പ്ര സ്റ്റേഷൻ പരിധിയിലായതിനാലായിരുന്നു പരാതി അവിടെ നല്‍കിയത്.
പരീക്ഷ കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്ന മറുപടിയായിരുന്നു പൊലീസ് നല്‍കിയത്. പിന്നീട് വീണ്ടും സ്കൂളില്‍ എത്തിയ പിതാവ് കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലിസീനൊപ്പം പരീക്ഷ കഴിയുന്നത് വരെ കാത്തിരുന്നു. പരീക്ഷ കഴിഞ്ഞതോടെ മുന്നാമതായി കുട്ടി ഇറങ്ങി വരികയും ചെയ്തു. ഇതോടെ അധ്യാപകര്‍ക്ക് അബദ്ധം മനസ്സിലായി. ഫലം പുറത്ത് വരുമ്പോള്‍ എന്തെങ്കിലും പ്രശ്നമാവുമോയെന്ന് അന്ന് തന്നെ പിതാവ് ചോദിച്ചിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാമെന്ന് അധ്യാപകർ ഉറപ്പുനൽകിയിരുന്നു. എന്നാല്‍ പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ഇംഗ്ലീഷ് പരീക്ഷയ്ക്ക് യാസിന്‍ ഹാജരായില്ല എന്ന് തന്നെയായിരുന്നു രേഖപ്പെടുത്തിയത്.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications