Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദി പരാമർശം: ആവിക്കലിലെ ജനങ്ങളോട് ഗോവിന്ദന്‍ മാസ്റ്റർ മാപ്പ് പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ്

കോഴിക്കോട്: ആവിക്കലിലെ മാലിന്യപ്ലാന്റിനെതിരെ സമരം നടത്തുന്നവരില്‍ തീവ്രവാദികളുണ്ടെന്ന സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ പരാമർശത്തിനെതിരെ മുസ്ലിംയൂത്ത് ലീഗ് നേതാവ് ടിപിഎ ജിഷാന്‍. സമരക്കാരേയും തീവ്രവാദികളേയും തിരിച്ചറിയാനുള്ള വകതിരിവുണ്ടാകാന്‍ ഗോവിന്ദന്‍ മാസ്റ്റർക്ക് ബൌദ്ധിക വാക്സിന്‍ നിർബന്ധമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി പദവിയിൽ ഇരിക്കുന്നവരുടെ അടിസ്ഥാന യോഗ്യതയും ബാധ്യതയും വർഗ്ഗീയത പറയുക എന്നതാണെന്ന് ഇപ്പോൾ ഏറെക്കുറെ നാട്ടുകാർക്ക് ബോധ്യമായി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ടി പി എ ജിഷാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സി പി എം സംസ്ഥാന സെക്രട്ടറി പദവിയിൽ ഇരിക്കുന്നവരുടെ അടിസ്ഥാന യോഗ്യതയും ബാധ്യതയും വർഗ്ഗീയത പറയുക എന്നതാണെന്ന് ഇപ്പോൾ ഏറെക്കുറെ നാട്ടുകാർക്ക് ബോധ്യമായി തുടങ്ങിയിട്ടുണ്ട്. പുതിയ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഈ രാഷ്ട്രീയ ബാധ്യത നിറവേറ്റുന്നതിൽ ഒട്ടും കാലതാമസം വരുത്തിയില്ല.

myl

കോഴിക്കോട്, ആവിക്കൽ തോടിൽ സമരം നടത്തുന്നവരിൽ സി പി എമ്മുകാർ ഉൾപ്പെടെ എല്ലാവിഭാഗം ജനങ്ങളുമുണ്ട്. പക്ഷെ, ഗോവിന്ദൻമാസ്റ്ററുടെ കണ്ണിൽ അവരൊക്കെ തീവ്രവാദികളാണ്. ഇദ്ദേഹം മന്ത്രിയായിരുന്ന സമയത്ത് പ്രതിപക്ഷ നേതാവ് ഈ വിഷയവുമായി ബന്ധപ്പെട്ട് സഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചപ്പോഴും സമരക്കാർ തീവ്രവാദികൾ ആണെന്ന മറുപടിയാണ് മന്ത്രി നിയമസഭയിൽ നൽകിയത്. ഇതേ പ്രസ്താവന ഇദ്ദേഹം ഇപ്പോഴും ആവർത്തിക്കുകയും ചെയ്തു. തങ്ങളുടെ അഭയ കേന്ദ്രങ്ങൾ നഷ്ടപ്പെടുന്ന വേദനയാൽ നിലനിൽപ്പിനായി സമരം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തുക സിപിഎം നിലപാട് ഒട്ടും വ്യാജം കലരാത്ത കമ്യൂണിസ്റ് വർഗ്ഗീയതയാണ്.

ചെറിയ ദിവസ വേതനങ്ങൾക്ക് ജോലിയെടുത്ത് അന്നന്ന് കുടുംബം നോക്കുന്ന പാവപ്പെട്ട ആവിക്കൽ നിവാസികൾക്ക് നേരെ തീവ്രവാദി ആക്ഷേപം നടത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ അവരോട്മാപ്പ് പറഞ്ഞേ മതിയാവൂ.

മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+