എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, 26 പവന്‍ കവര്‍ന്നു; പോലീസില്‍ പരാതി നല്‍കി
കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലുള്ള സിതാര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബര്‍ 29നും മുപ്പതിനും ഇടയില്‍ മോഷണം നടന്നതെന്നാണ് കരുതുന്നത്. മോഷണം നടക്കുമ്പോള്‍ എംടി വാസുദേവന്‍ നായരും ഭാര്യ സരസ്വതിയും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്നലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മൂന്ന് മാല, വള, കമ്മല്‍, ഡയമണ്ട് കമ്മലും, ലോക്കറ്റും മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയില്‍ ഉള്ളത്. അതേസമയം അലമാര കുത്തിപ്പൊളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
ആദ്യം സ്വര്‍ണം ബാങ്ക് ലോക്കറിലാണെന്ന് ഇവര്‍ സംശയിച്ചിരുന്നു. പിന്നീട് പരിശോധനയില്‍ വീട്ടിലും ലോക്കറിലും ആഭരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.












Click it and Unblock the Notifications