കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഏഴ് തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ നിരക്ക് 30നു മുകളില്‍

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ മെയ് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിനു മുകളില്‍. ഏറ്റവും ഉയര്‍ന്ന ടിപിആര്‍ നിരക്ക് രേഖപ്പെടുത്തിയത് 36 ശതമാനമുളള ഒളവണ്ണ പഞ്ചായത്തിലാണ്.

1

ഒളവണ്ണ (36), കക്കോടി (35), പനങ്ങാട് (34), അഴിയൂര്‍ (34), പെരുമണ്ണ (33), കോട്ടൂര്‍(32), തൂണേരി (32) പഞ്ചായത്തുകളിലാണ് 30 ന് മുകളില്‍ ടി. പി. ആര്‍ ഉള്ളത്. ഫറോക്ക് (29), ഒഞ്ചിയം(29), വളയം(29), കാക്കൂര്‍(29), കാരശ്ശേരി (28), ചേളന്നൂര്‍ (28), തിക്കോടി(28), ഉണ്ണികുളം (28), മണിയൂര്‍(28), തലക്കുളത്തൂര്‍ (27), ചെറുവണ്ണൂര്‍ (27), ചോറോട്(27), നരിക്കുനി(27), കട്ടിപ്പാറ(26), വേളം(26), കൊടിയത്തൂര്‍(26), കുരുവട്ടൂര്‍(25), പെരുവയല്‍(25), കടലുണ്ടി(25) എന്നിവയാണ് ടി പിആര്‍ 25 ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍.

27 തദ്ദേശസ്ഥാപനങ്ങളിലെ ടിപിആര്‍ നിരക്ക് 20 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലാണ്. എറ്റവും കുറവ് ടി.പി.ആര്‍ ഉള്ളത് മൂന്ന് പഞ്ചായത്തുകളിലാണ്. കായണ്ണ, മേപ്പയ്യൂര്‍, കുറ്റ്യാടി പഞ്ചായത്തുകളിലാണ് കുറവ് ടിപിആര്‍ 13 ശതമാനം. ജില്ലയില്‍ മെയ് ഒന്‍പത് മുതല്‍ 15 വരെയുള്ള ആഴ്ചയിലെ കണക്കു പ്രകാരം 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെയ് മൂന്ന് മുതല്‍ ഒന്‍പത് വരെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ടിപിആര്‍ നിരക്ക് മുപ്പത് ശതമാനത്തിനു മുകളിലായിരുന്നു.

അതേസമയം ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 498 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 37 കേസുകളും ഗ്രാമപ്രദേശത്ത് 37 കേസുകളുമാണെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 334 കേസുകളും ഗ്രാമപ്രദേശത്ത് 90 കേസുകളും രജിസ്റ്റര്‍ ചെയ്തു.

Recommended Video

cmsvideo
Virus cause damage to men's $exual life

ജില്ലയില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് സജ്ജമാക്കിയ 61 കോവിഡ് ആശുപത്രികളിലായി 3,421 കിടക്കകളില്‍ 1,472 എണ്ണം ഒഴിവുണ്ട്. 73 ഐസിയു കിടക്കകളും 30 വെന്റിലേറ്ററുകളും ഓക്സിജന്‍ ലഭ്യതയുള്ള 595 കിടക്കകളും ഒഴിവുണ്ട്. 15 സര്‍ക്കാര്‍ കോവിഡ് ആശുപത്രികളിലായി 523 കിടക്കകള്‍, 29 ഐസിയു, 27 വെന്റിലേറ്റര്‍, 431 ഓക്സിജന്‍ കിടക്കകളും ബാക്കിയുണ്ട്.

Kozhikode
English summary
tpr rate more than 30 in 7 local bodies in kozhikode district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X