Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ടിപിആറും കൊവിഡ് രോഗികളുടെ എണ്ണവും താഴേക്ക്

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. കഴിഞ്ഞ നാലുദിവസവും ജില്ലയില്‍ 2000 ന് താഴെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. 15.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ ടിപിആര്‍ ആണ് ഇത്. ഏപ്രില്‍ 13ന് ആയിരുന്നു 15ന് താഴെ ടിപിആര്‍ മുന്‍പ് ഉണ്ടായിരുന്നത്. മെയ് ഏഴിന് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 53,244 എത്തിയത് ഇപ്പോള്‍ 23,012 ആയി കുറഞ്ഞു.

1

ഇതില്‍ 18071 പേരും വീടുകളിലാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരേ 912 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിവാര ടിപിആര്‍ നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഏക പഞ്ചായത്ത് കടലുണ്ടിയാണ്. 727 പേരെ പരിശോധിച്ചതില്‍ 234 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 32 ശതമാനമാണ് കടലുണ്ടിയില്‍ ടിപിആര്‍. മെയ് 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്. 24 തദ്ദേശ സ്ഥാപനങ്ങളാണ് ടിപിആര്‍ 20 ന് മുകളിലുള്ളത്.

തലക്കൂളത്തൂരില്‍ 29 ശതമാനവും ഫറോക്ക്, കുരുവട്ടൂര്‍, രാമനാട്ടുകര എന്നിവിടങ്ങളില്‍ 28 ശതമാനം വീതവുമാണ് ടി.പി.ആര്‍. 10 ശതമാനത്തിന് താഴെ ആറ് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ചങ്ങരോത്തും (അഞ്ച്), കൂരാച്ചുണ്ടിലുമാണ് (ആറ്) ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവുള്ളത്.

അതേസമയം കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളിലായി 3,608 കിടക്കകളില്‍ 1,702 എണ്ണം ഒഴിവുണ്ട്. 94 ഐസിയു കിടക്കകളും 26 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 526 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 533 കിടക്കകള്‍, 23 ഐ.സി.യു, 21 വെന്റിലേറ്റര്‍, 311 ഓക്‌സിജന്‍ കിടക്കകളും ബാക്കിയുണ്ട്.

Recommended Video

cmsvideo
    Covid 19 originated at Wuhan Lab : Reports | Oneindia Malayalam

    13 സി.എഫ്.എല്‍.ടി.സികളിലായി 77.6 ശതമാനം കിടക്കകള്‍ ബാക്കിയുണ്ട്. 1,610 കിടക്കകളില്‍ 1,250 എണ്ണമാണ് ബാക്കിയുള്ളത്. നാല് സിഎസ്എല്‍ടിസികളിലായി ആകെയുള്ള 630 കിടക്കകളില്‍ 406 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2,538 കിടക്കകളില്‍ 1,798 എണ്ണം ഒഴിവുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+