കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തേജസ് പൂട്ടി തൊഴിലാളികളെ പട്ടിണിക്കിടരുത്: സംയുക്ത ട്രേഡ് യൂണിയന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: 13 വര്‍ഷമായി പ്രസിദ്ധീകരിച്ചുവരുന്ന തേജസ് ദിനപത്രം അടച്ചുപൂട്ടി 400ഓളം തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടരുതെന്ന് കോഴിക്കോട് പ്രസ്സ് ക്ലബില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി യൂണിയന്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പരസ്യം പുന:സ്ഥാപിച്ച് സര്‍ക്കാരും വിട്ടുവീഴ്ച ചെയ്ത് മാനേജ്‌മെന്റും തൊഴിലാളികളുടെ പ്രയാസം അകറ്റണം. തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ

പോപ്പുലര്‍ ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ 2006ല്‍ പ്രസിദ്ധീകരണമാരംഭിച്ച പത്രം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചത്. 300ഓളം ജീവനക്കാരുടെ ഭാവി ഇതോടെ പ്രതിസന്ധിയിലായി. പണം കണ്ടെത്തുന്നതിനു പകരം സര്‍ക്കാര്‍ പരസ്യം തരുന്നില്ലെന്നു ചൂണ്ടിക്കാട്ടി പത്രം അടച്ചിടാനാണ് ശ്രമം. സര്‍ക്കാര്‍ പരസ്യം പ്രതീക്ഷിച്ചായിരുന്നോ മാനെജ്‌മെന്റ് പത്രം തുടങ്ങിയതെന്ന് ചോദ്യത്തിനു മുന്നില്‍ കുഴങ്ങുകയാണ് മാനെജ്‌മെന്റ്. വിവിധ കോണുകളില്‍നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Thejas

കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെയുഡബ്ല്യൂജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ സെക്രട്ടറി വിപുല്‍നാഥ്, സിപിഎം സഈദ്, അഡ്വ. എം രാജന്‍ (ഐഎന്‍ടിയുസി), ബിജു ആന്റണി (എച്ച്എംഎസ്), ജാഫര്‍ ഷെക്കീര്‍ (എസ്ടിയു), കെയുഡബ്ല്യൂജെ സംസ്ഥാന സമിതി അംഗം സമീര്‍ കല്ലായി, ആര്‍. രഞ്ജിത്ത്, ടി. മുംതാസ്, കെഎന്‍ഇഫ് ജില്ലാ സെക്രട്ടറി വി എ മജീദ്, കെഎന്‍ഇഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രകാശന്‍, എം അഷ്‌റഫ്, തേജസ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് കെ.പിഒ റഹ്മത്തുല്ല, പിപി ഹംസ എന്നിവര്‍ സംസാരിച്ചു.

തേജസ് ജീവനക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനുവേണ്ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. എളമരം കരീം, ആര്‍ ചന്ദ്രശേഖരന്‍, കെപി രാജേന്ദ്രന്‍, അഹ്മദ് കുട്ടി ഉണ്ണിക്കുളം, മനയത്ത് ചന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളും ഷെമീര്‍ കല്ലായി (ചെയര്‍മാന്‍), വി എ മജീദ് (കണ്‍വീനര്‍), അഡ്വ. എം. രാജന്‍, ബിജു ആന്റണി, യു. പോക്കര്‍, ജാഫര്‍ ഷെക്കീര്‍, കെ. ഗംഗാധരന്‍, സി. നാരായണന്‍, സി. മോഹനന്‍, കമാല്‍ വരദൂര്‍, ആര്‍. രഞ്ജിത്ത്, എം. അഷ്‌റഫ്, പ്രകാശന്‍, വിപുല്‍നാഥ്, ടി. മുംതാസ്, കെപിഒ റഹ്മത്തുല്ല, ഷെബീര്‍ ആര്‍.കെ, പ്രേം മുരളി, പി.പി. ഹംസ എന്നിവരുമടങ്ങുന്നതാണ് കമ്മിറ്റി.

Kozhikode
English summary
Trade union against Tejas daily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X