കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
മധ്യപ്രദേശിൽ ബിജെപി തോറ്റാൽ തിരച്ചടി ആകുന്നത് ഇങ്ങനെ ! | Oneindia Malayalam

ഭോപ്പാല്‍: സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടുത്ത് വരവേ ബിജെപി കൂടുതല്‍ ആശങ്കയില്‍. ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവാത്ത അവസ്ഥയിലാണ് അവര്‍. എന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശിലെ ഫലമാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. വേറൊന്നുമല്ല ഹിന്ദി ഹൃദയഭൂമിയാണ് ബിജെപിയുടെ ഏറ്റവും വലിയ വോട്ടുബാങ്ക്. അവിടെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് തിരിച്ചടിയുണ്ടായാല്‍ അത് മൊത്തത്തില്‍ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ ഭയം.

നിലവിലുള്ള അവസ്ഥയില്‍ അതിനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് ചരിത്രത്തിന്റെ പിന്തുണയും ഇതിന് ഒപ്പമുണ്ട്. ഇത്തവണ പ്രചാരണം ശക്തിപ്പെടുത്തുന്നതും ഇക്കാരണത്താലാണ്. എന്നാല്‍ കോണ്‍ഗ്രസിന് പൂര്‍ണമായും ഭരണവിരുദ്ധ തരംഗം മുതലെടുക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ ജനപ്രിയ നേതാവായി രാഹുല്‍ ഗാന്ധി ഉയര്‍ന്നത് കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. 2019ലെ ജനവിധി എന്തായിരിക്കുമെന്ന് അപ്പോള്‍ മധ്യപ്രദേശില്‍ നിന്ന് മനസ്സിലാക്കാം.

സെമിഫൈനല്‍ പോരാട്ടം

സെമിഫൈനല്‍ പോരാട്ടം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനല്‍ പോരാട്ടമായിട്ടാണ് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. ഭരണവിരുദ്ധ വികാരം രാജസ്ഥാനിലും മധ്യപ്രദേശിലും വളരെ ശക്തമാണ്. ഇതില്‍ മധ്യപ്രദേശില്‍ ബിജെപിക്ക് കടുത്ത പോരാട്ടം കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും അത്തരത്തിലുള്ളതാണ്. ഇതോടെ 2019ലെ സാധ്യതകളും സജീവമായിരിക്കുകയാണ്.

ബിജെപിക്ക് വെല്ലുവിളി

ബിജെപിക്ക് വെല്ലുവിളി

2014ന് ശേഷം ബിജെപിക്ക് ഒരു സംസ്ഥാന തിരഞ്ഞെടുപ്പിലും കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ഇനി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന സമയമാണ്. ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കുന്നതില്‍ ഇതുവരെ മികവ് പുലര്‍ത്തിയിട്ടില്ല ഈ കൂട്ടുകെട്ട്. പഞ്ചാബ്, ഗോവ, എന്നീ സംസ്ഥാനങ്ങളില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് തിരിച്ചടിയേറ്റപ്പോള്‍ ഗുജറാത്തില്‍ കഷ്ടിച്ചാണ് വിജയിച്ചത്. അതുകൊണ്ട് ഇപ്പോഴുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് മികവ് കാണിക്കേണ്ട സമയമാണ്.

ജയിച്ചാലുള്ള നേട്ടം?

ജയിച്ചാലുള്ള നേട്ടം?

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ അത് പ്രധാനമന്ത്രിയുടെ വിജയമായി കണക്കാക്കും. അങ്ങനെയാണെങ്കില്‍ 2019ല്‍ പ്രതിപക്ഷ ഐക്യം വന്നാലും ബിജെപി തന്നെ അധികാരത്തിലെത്തും. കര്‍ഷക പ്രശ്‌നങ്ങള്‍, എസ്‌സി എസ്ടി വിവാദം എന്നിവ വഴി തിരിച്ച് വിടാനും സര്‍ക്കാരിന് സാധിക്കും. ഇതോടൊപ്പം ശിവരാജ് സിംഗ് ചൗഹാന്‍ നാലാമത് മുഖ്യമന്ത്രിയാവുകയും ചെയ്യും. അതായത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചരിത്ര നേട്ടങ്ങളിലൊന്നും അദ്ദേഹത്തിന് സ്വന്തമാവും.

ഹിന്ദി ഹൃദയ ഭൂമി

ഹിന്ദി ഹൃദയ ഭൂമി

ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളാണ് ഹിന്ദി ഹൃദയ ഭൂമി. ഇവിടെ വിജയിക്കുകയാണ് 2019ല്‍ ബിജെപിക്കുള്ള വെല്ലുവിളി. ഭരണവിരുദ്ധ വികാരമുള്ള സംസ്ഥാനങ്ങളില്‍ ഇതുവരെ ബിജെപി വിജയിച്ചിട്ടില്ല. അതുകൊണ്ടാണ് മധ്യപ്രദേശ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്താണ് ഫലം വരുന്നതോ അതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാറുള്ളത്. സംസ്ഥാനത്ത് ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ പോലും അത് തിരിച്ചടിയാവും.

തോറ്റാല്‍ സംഭവിക്കുന്നത്?

തോറ്റാല്‍ സംഭവിക്കുന്നത്?

മധ്യപ്രദേശില്‍ പരാജയപ്പെട്ടാല്‍ അത് 2019ല്‍ പ്രതിഫലിക്കുമെന്ന കാര്യം ഉറപ്പാണ്. ഹിന്ദി ഹൃദയ ഭൂമിയിലെ എല്ലാ സംസ്ഥാനങ്ങളിലും പൊതുവായ സ്വഭാവമാണ് ഉള്ളത്. കഴിഞ്ഞ തവണ യുപിയില്‍ ബിജെപി 71 സീറ്റുകള്‍ നേടിയപ്പോള്‍ മധ്യപ്രദേശില്‍ ആകെയുള്ള 29 സീറ്റില്‍ 26 എണ്ണം ബിജെപി നേടിയിരുന്നു. സമാനമായ തിരഞ്ഞെടുപ്പ് വികാരമാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തവണ ഉപതിരഞ്ഞെടുപ്പുകളില്‍ യുപിയിലും മധ്യപ്രദേശിലും ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ തോല്‍വി 2019ല്‍ മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നാണ് മനസ്സിലാവുന്നത്.

കോണ്‍ഗ്രസിന് നേട്ടം

കോണ്‍ഗ്രസിന് നേട്ടം

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പ്രത്യേകിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് വലിയ നേട്ടമാണ് അവര്‍ക്ക് ഉണ്ടാക്കുക. പ്രതിപക്ഷ ഐക്യം ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസിന് വിജയിക്കാനായാല്‍ മഹാസഖ്യത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കും. എല്ലാ പാര്‍ട്ടികളെയും ഇതിന്റെ ഭാഗമാക്കാനും സാധിക്കും. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്ന മുന്നറിയിപ്പും ഇതോടൊപ്പം നല്‍കാം. പുറം തിരിഞ്ഞ് നില്‍ക്കുന്ന മായാവതിയും മമതാ ബാനര്‍ജിയും ഇതോടെ സഖ്യത്തിന്റെ ഭാഗമാകും.

ആര്‍എസ്എസിന്റെ കോട്ട

ആര്‍എസ്എസിന്റെ കോട്ട

മധ്യപ്രദേശ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഏറ്റവും സജീവമായ സംസ്ഥാനമാണ്. ഇവിടെ രാഹുല്‍ ഗാന്ധി ഏറ്റവും മികച്ച പ്രചാരണമാണ് നടത്തി കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ രാഹുല്‍ മനസ്സിലാക്കിയിട്ടുമുണ്ട്. ആര്‍എസ്എസിന്റെ കോട്ടയില്‍ തേരോട്ടമുണ്ടാക്കിയാല്‍ അത് രാഹുലിന് ദേശീയ തലത്തില്‍ വലിയ പ്രതിച്ഛായ ഉണ്ടാക്കി കൊടുക്കും. നേരത്തെ ഗുജറാത്തിലും സമാനമായൊരു നേട്ടം അദ്ദേഹം നേടിയിരുന്നു. ആ തിരഞ്ഞെടുപ്പാണ് രാഹുലിനെ ദേശീയ തലത്തിലെ അറിയപ്പെടുന്ന ശക്തനായ നേതാവാക്കിയത്.

ബിജെപിക്കും കോണ്‍ഗ്രസിനും പ്രതിസന്ധി

ബിജെപിക്കും കോണ്‍ഗ്രസിനും പ്രതിസന്ധി

നിലവിലെ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം കാണുന്നുണ്ട്. പക്ഷേ ഒരു തോല്‍വി ഇരുപാര്‍ട്ടികള്‍ക്കും താങ്ങാനാവില്ല. ബിജെപി തോല്‍ക്കുകയാണെങ്കില്‍ ഇതുവരെ നേടിയ സംസ്ഥാനങ്ങള്‍ ഓരോന്നും പിന്നാലെ നഷ്ടമാകും. കോണ്‍ഗ്രസ് തോറ്റാല്‍ 15 വര്‍ഷമായി ഭരിക്കുന്ന ഒരു പാര്‍ട്ടി അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പറ്റാത്തവരെന്ന ചീത്തപ്പേര് ഉണ്ടാവും. ഇത് പ്രതിപക്ഷ നിരയിലെ സുപ്രധാന കക്ഷി എന്ന കോണ്‍ഗ്രസിന്റെ സാധ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഇരുവര്‍ക്കും അതുകൊണ്ട് തന്നെ നിര്‍ണായകമാണ്.

മധ്യപ്രദേശില്‍ കര്‍ണാടക ആവര്‍ത്തിക്കും!! ജെഡിഎസ് ആകാന്‍ സ്വാമിമാര്‍; രാഷ്ട്രീയക്കാര്‍ മുട്ടുകുത്തിമധ്യപ്രദേശില്‍ കര്‍ണാടക ആവര്‍ത്തിക്കും!! ജെഡിഎസ് ആകാന്‍ സ്വാമിമാര്‍; രാഷ്ട്രീയക്കാര്‍ മുട്ടുകുത്തി

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.... പിന്തുണച്ച് ഹൈക്കോടതിസുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.... പിന്തുണച്ച് ഹൈക്കോടതി

English summary
madhya pradesh election result may impact bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X