നഗരത്തിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: നഗരത്തിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 30 ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

പ്രവേശനം നിരോധിച്ചിരിക്കുന്ന വഴിയിലൂടെ മോട്ടോര്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് നഗരത്തില്‍ പതിവാണ്. ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തത് നിയമലംഘനങ്ങള്‍ക്ക് സഹായകരമാകുന്നുണ്ട്.
വാഹനങ്ങളിലുള്ള അമിത പ്രകാശമുള്ള ലൈറ്റുകളും അമിതവേഗതയും നഗരത്തില്‍ പതിവാണ്. രാത്രി എട്ടുകഴിഞ്ഞാല്‍ ഗതാഗത നിയമന ലംഘനങ്ങള്‍ തടയാന്‍ നഗരത്തില്‍ പോലീസുകാരെ നിയോഗിക്കാറില്ല.
രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരും ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്നതില്‍ പിന്നിലല്ല.
കണ്ണൂര്‍- കോഴിക്കോട്, വയനാട് കോഴിക്കോട് റോഡുകളിലും വണ്‍വേ നിയമ ലംഘനങ്ങള്‍ പതിവാണ്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നേരത്തെ മുതിര്‍ന്ന പൗരന്‍ 1998 മുതല്‍ വീടു നിര്‍മ്മിച്ച് താമസിക്കുന്ന സ്ഥലം നഞ്ചയാണെന്ന് തെറ്റായി രേഖപ്പെടുത്തി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തിയ പുതിയറ ക്യഷി ഓഫീസര്‍ സിറ്റിംഗില്‍ നേരിട്ട് ഹാജരായി വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അംഗം കെ ബൈജുനാഥിന്റെതാണ് ഉത്തരവ്.
ഓഗസ്റ്റ് 31ന് രാവിലെ 10.30ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗിലാണ് ഉദ്യോഗസ്ഥന്‍ ഹാജരാകേണ്ടത്. കോട്ടൂളി സ്വദേശി കെ ശ്രീനിവാസന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
1996 ല്‍ തരം മാറ്റിയ ഭൂമിയിലാണ് പരാതിക്കാരന്‍ വീടുവച്ചത്. തരം മാറ്റിയ സര്‍ട്ടിഫിക്കേറ്റ് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തതായി പരാതിയില്‍ പറയുന്നു. ഭൂരേഖ കമ്പ്യൂട്ടര്‍വത്കരിച്ച സമയത്ത് തരം മാറ്റല്‍ ശ്രദ്ധിക്കാതെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തും മുമ്പ് യാതൊരു പരിശോധനയും നടത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications