കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാലുശേരി ആൾക്കൂട്ടമര്‍ദ്ദനത്തിൽ ട്വിസ്റ്റ്; ജിഷ്ണുവിനെതിരെ പരാതി നൽകിയത് മറ്റൊരു ഡിവൈഎഫ്‌ഐക്കാരൻ

Google Oneindia Malayalam News

കോഴിക്കോട്: ബാലുശേരിയില്‍ എസ് ഡി പി ഐയുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപിച്ച് മര്‍ദ്ദനത്തിനിരയായ ഡി വൈ എഫ് ഐക്കാരന്‍ ജിഷ്ണുവിനെതിരെ പരാതി നല്‍കിയത് മറ്റൊരു ഡി വൈ എഫ് ഐക്കാരനാണെന്ന് റിപ്പോര്‍ട്ട്. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ നജാ ഫാരിസ് എന്നയാളാണ് പരാതി നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1

നജാ ഫാരിസിന്റെ മൊഴിയിലാണ് പൊലീസ് ജിഷ്ണുവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇയാള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനല്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് വസീഫ് പറഞ്ഞത്. അതേസമയം, ജിഷ്ണുവിനെ മര്‍ദ്ദച്ച കേസില്‍ കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, റിയാസ്, ഹാരിസ്, നജ ഫാരിസ് എന്നിവരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. 29 പേര്‍ക്കെതിരെയാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

2

അതേസമയം, പ്രദേശത്ത് പോസ്റ്റര്‍ കീറുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ജിഷ്ണുവിനെ മര്‍ദ്ദിച്ചതില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നും എസ് ഡി പി ഐ നേതാക്കള്‍ പറഞ്ഞു. ജിഷ്ണു പോസ്റ്റര്‍ കീറുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നും അവര്‍ പറയുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

3

കഴിഞ്ഞ ദിവസം പുലര്‍ച്ച ഒരു മണിയോടെ ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കില്‍ ഡി വൈ എഫ് ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ആക്രമിക്കിക്കുന്നത്.രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് എഫ്ഐആറില്‍ പറയുന്നു. അക്രമി സംഘം ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ് ഐ ആറിലുണ്ട്.

4

മുപ്പതോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം. എസ് ഡി പി ഐയുടെ ഫ്ളെക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ജിഷ്ണുവിനെ ആക്രമിച്ചത്. ജിഷ്ണു തന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഫ്ളെക്സ് ബോര്‍ഡുകള്‍ നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്ത് വിട്ടുവെന്നും, കഴുത്തില്‍ കത്തിവെച്ച് പറയിച്ചുള്ള വീഡിയോയും ഇവര്‍ മര്‍ദ്ദനത്തിന് ശേഷം ചിത്രീകരിച്ചു.

5

സംഭവത്തില്‍ എസ് ഡി പി ഐക്കെതിരെ വിമര്‍ശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടാന്‍ ഇറങ്ങിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സഖാവ് ജിഷ്ണുവിനെ, എസ്ഡിപിഐ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഭീകരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു.

6

ജിഷ്ണുവിന്റെ പിറന്നാളായിരുന്നു ബുധനാഴ്ച്ച .കൂട്ടുകാരന്റെ വീട്ടില്‍ പോകുന്നതിനിടെ ബൈക്ക് തടഞ്ഞു നിര്‍ത്തിയാണ്, എസ്ഡിപിഐ പോസ്റ്റര്‍ കീറി എന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. വിഷ്ണു സഞ്ചരിച്ച ബൈക്ക് തകര്‍ത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിടുകയും, ജിഷ്ണുവിനെ വയലിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാനും ശ്രമിച്ചു. മുഖത്തും ദേഹത്തും ഭീകരമായാണ് മര്‍ദ്ദിച്ചത്.

7

എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന വടിവാള്‍ കൊണ്ട് ഭീഷണിപ്പെടുത്തുകയും ജിഷ്ണുവിന്റെ കൈയ്യില്‍ വടിവാള്‍ കൊടുത്ത് സിപിഐ (എം) നേതാക്കള്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറയിച്ച് വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മതരാഷ്ട വാദികള്‍ക്കെതിരായ പോരാട്ടത്തെ ഭീഷണിപ്പെടുത്തി ദുര്‍ബലപ്പെടുത്താമെന്ന് എസ് ഡി പി ഐ കരുതേണ്ട.
ഇത്തരം ഗുണ്ടായിസത്തെ യുവജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഏത് അപകടത്തിലും ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ: വിമർശനവുമായി സന്ദീപ് വചസ്പതിഏത് അപകടത്തിലും ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ: വിമർശനവുമായി സന്ദീപ് വചസ്പതി

പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

Kozhikode
English summary
Twist in Balussery mob violence; complaint against Jishnu was filed by another DYFI Worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X