കോഴിക്കോട് കല്യാണവീട്ടിലെ ചിക്കൻ റോളിൽ നിന്ന് ഭക്ഷ്യവിഷബാധ, രണ്ടര വയസ്സുകാരന്‍ മരിച്ചു
കോഴിക്കോട്: നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമിന്‍ ആണ് മരിച്ചത്. വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് അവശനിലയിലായത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പതിനൊന്നോളം കുട്ടികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു. ഇവരില്‍ നാല് പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുളളത്. ബാക്കിയുളളവര്‍ ചികിത്സയില്‍ തുടരുകയാണ്.
ആരുടേയും ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്ക് അല്ലാതെ മുതിര്‍ന്നവര്‍ക്ക് ആര്‍ക്കും തന്നെ ഭക്ഷ്യവിഷബാധ ഏറ്റിട്ടില്ല. കുട്ടികളെ ആദ്യം താമരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

വെള്ളിയാഴ്ച നാട്ടിലുളള ഒരു വിവാഹ വീട്ടില്‍ നിന്നുളള ചിക്കന്‍ റോള്‍ അക്ബറിന്റെത് അടക്കം സമീപത്തുളള വീടുകളിലേക്ക് കൊണ്ട് പോയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ മുഹമ്മദ് യമിന് വൈകിട്ട് മൂന്ന് മണിയോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഞ്ഞിന് വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായി. തുടര്‍ന്ന് കുട്ടിയെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു മരണം. സംഭവത്തിൽ പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ












Click it and Unblock the Notifications