Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരീക്ഷണത്തിലുള്ള 2 പേര്‍ക്ക് കൂടി നിപ്പ രോഗലക്ഷണം, സമ്പര്‍ക്കത്തില്‍ 158 പേര്‍

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ്പാ ഭീതി. നിരീക്ഷണത്തിലുള്ള രണ്ട് പേര്‍ക്ക് കൂടി നിപ്പ രോഗലക്ഷണം കണ്ടെത്തിയിരിക്കുകയാണ്. നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ളവരാണ് ഇവര്‍. നിരീക്ഷണത്തിലുള്ളവരെ മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കും. സമ്പര്‍ക്കപട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇരുപതോളം പേര്‍ക്ക് പ്രാഥമിക സമ്പര്‍ക്കം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനാറ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. അതേസമയം നിപ്പ ബാധിച്ച് മരിച്ച കുട്ടിക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്.

1

അതേസമയം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അടക്കം ഐസൊലേഷനില്‍ പ്രവേശിക്കാനാണ് ഉത്തരവ്. വളരെ കുറച്ച് സമയം മാത്രമായിരുന്നു മെഡിക്കല്‍ കോളേജില്‍ കുട്ടി ഉണ്ടായിരുന്നത്. ഇവിടെ നിന്ന് സ്രവം പരിശോധനയ്ക്ക് അയക്കാതിരുന്നതിന്റെ കാരണം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പാണ് തയ്യാറാക്കിയത്. പരിശോധനയില്‍ ഇരുപത് പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇനി റൂട്ട് മാപ്പാണ് തയ്യാറാക്കാനുള്ളത്. ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരായ എകെ ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ഇവിടെ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്.

മരിച്ച കുട്ടിക്ക് ഒരു ഘട്ടത്തില്‍ പോലും കൊവിഡ് ഉണ്ടായിരുന്നില്ലെന്നാണ് ആരോഗ്യ മന്ത്രിയുടെ വിശദീകരണം. രോഗപ്രതിരോധം മാത്രമാണ് സര്‍ക്കാരിന്റെ ഈ ഘട്ടത്തിലെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിക്ക് രോഗം എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വീണ ജോര്‍ജ് പറഞ്ഞു. അതേസമയം കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. മരിച്ച കുട്ടിയുടെ വീട് വരുന്ന ഭാഗത്തേക്കുള്ള ഗതാഗതം പോലീസ് നിയന്ത്രിച്ചിരിക്കുകയാണ്. മൂന്ന് മീറ്ററോളം ചുറ്റളവിലാണ് നിയന്ത്രണങ്ങള്‍ ഉള്ളത്. നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ പഴൂര്‍ വാര്‍ഡ് അടച്ചിരിക്കുകയാണ്.

രോഗലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കാനാണ് പ്രദേശവാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പനിയും ഛര്‍ദിയുമാണ് രോഗലക്ഷണങ്ങളായി പറയുന്നത്. കോഴിക്കോട് ജില്ലയില്‍ രൂക്ഷമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് സൗത്ത് ബീച്ചിന് സമീപമുള്ള കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. അതേസമയം രോഗലക്ഷണങ്ങളമുള്ള രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ വാര്‍ഡും സജ്ജീകരിച്ചിരിക്കുകയാണ്. മരുന്നുകള്‍ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

പ്രദേശത്തെ വവ്വാലുകളുടെയും ദേശാടന പക്ഷികളുടെയും സാന്നിധ്യമുള്ള മേഖലകളിലാണ് പരിശോധന നടത്തുക. പന്ത്രണ്ട് വയസ്സുകാരന്‍ പനി മാത്രമാണ് ഉള്ളതെന്നാണ് കരുതിയിരുന്നത്. ആറ് ദിവസത്തോളം കുട്ടി അബോധാവസ്ഥയിലായിരുന്നു. പിന്നീടാണ് നിപ്പയെന്ന സംശയത്താല്‍ സാമ്പിളുകള്‍ പരിശോധയ്ക്ക് അയക്കുന്നത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരാണ് ക്വാറന്റീനില്‍. ഇവരിലുള്ളവര്‍ക്കാണ് ഇപ്പോള്‍ നിപ്പ സ്ഥിരീകരിച്ചത്. പ്രദേശത്ത് കൊവിഡ് ബാധ രൂക്ഷമായതിനാല്‍ കണ്ടെയിന്‍മെന്റ് സോണിലായിരുന്നു. ഇത് രോഗം പടരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് വിലയിരുത്തല്‍.

Recommended Video

cmsvideo
    മേലധികാരികളുടെ പട ഇറങ്ങി. ഒരു ഇല അനങ്ങില്ല..സമ്പൂർണ്ണ നിയന്ത്രണം,,ദൃശ്യങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+