കോഴിക്കോട്ട് കിടപ്പുരോഗികള്‍ക്കായി സഞ്ചരിക്കും വാക്‌സിനേഷന്‍ വാഹനമൊരുക്കി കോര്‍പ്പറേഷന്‍
കോഴിക്കോട്: കിടപ്പു രോഗികള്‍ക്കും വയോധികര്‍ക്കുമായ കോര്‍പ്പറേഷന്റെ സഞ്ചരിക്കും വാക്‌സിനേഷന്‍ വാഹനം ജില്ലാ കലക്ടര്‍ ആര്‍.സാംബശിവ റാവു ഫ്‌ലാഗ് ഓഫ് ചെയ്തു. മൊബൈല്‍ വാക്‌സിനേഷന്‍ മറ്റിടങ്ങളില്‍ കൂടി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാകുമെന്ന് കലക്ടര്‍ പറഞ്ഞു. കുത്തിവയ്‌പെടുത്താല്‍ അര മണിക്കൂര്‍ നിരീക്ഷണമെന്ന വ്യവസ്ഥ പാലിക്കാന്‍ വാഹനത്തില്‍ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിയിട്ടുണ്ട്.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
വാക്‌സിനെടുത്ത് കഴിഞ്ഞാലും കുറച്ചുനേരം ഡോക്ടറും നഴ്‌സുമടങ്ങുന്ന മൊബൈല്‍ യൂണിറ്റിലെ സംഘം സമീപ ഇടങ്ങളില്‍ തുടരും. 80 വയസ് കഴിഞ്ഞവര്‍ക്കും വാക്‌സീന്‍ ലഭ്യത അനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ പ്രതിരോധം നടപ്പാക്കും. പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സിറ്റി യൂണിറ്റാണ് വാഹനവും ഡോക്ടര്‍മാരെയും നല്‍കുന്നത്. വാക്‌സിന്‍ കൈമാറുന്നതിനൊപ്പം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പ്രവര്‍ത്തകരും പങ്കാളികളാകും.
കൗണ്‍സിലര്‍മാരുടെയും കുടുംബശീ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് വാക്‌സിന്‍ നല്‍കേണ്ടവരെ കണ്ടെത്തുന്നത്. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദും ചടങ്ങിനുണ്ടായിരുന്നു. നേരത്തെ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ജില്ലയിലെ ആശുപത്രികള്‍ എഫ്എല്‍ ടി സികള്‍,
സി.എഫ്.എല്‍.ടി സികള്‍ എന്നിവിടങ്ങളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് സമഗ്ര പദ്ധതിയുമായി ജില്ലാഭരണകൂടം രംഗത്ത് വന്നിരുന്നു.
വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പരമാവധി ഓക്സിജന്‍ സിലിണ്ടറുകള്‍ ശേഖരിച്ച് കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ എത്തിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓക്സിജന്‍ സിലിണ്ടറുകള്‍ ശേഖരിക്കും.
ഗ്ലാമറസ് ഒട്ടും ചോരാതെ ലാവണ്യ ത്രിപാഠിയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications