കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ്: വടകരയില്‍ സിപിഎം വോട്ടുകളും കൂടെ പോരുമെന്ന് കെകെ രമ, ജയിക്കുമെന്ന് ആത്മവിശ്വാസം

Google Oneindia Malayalam News

കോഴിക്കോട്: വടകരയില്‍ ജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രമ. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. യുഡിഎഫിന്റെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും രമ പറഞ്ഞു. എല്ലാ വിഭാഗങ്ങളും ജനങ്ങളില്‍ നിന്നും അമ്പരപ്പിക്കുന്ന തരത്തിലാണ് പിന്തുണ ലഭിച്ചത് വടകരയില്‍ സിപിഎമ്മിന്റെ വോട്ടുകള്‍ കൂടി ഇത്തവണ യുഡിഎഫ് നേടും. വടകരയുടെ വികസനമാണ് മുന്നോട്ട് വെക്കുന്നത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണെന്ന സന്ദേശം മണ്ഡലത്തില്‍ ശക്തമായിട്ടുണ്ടെന്നും, അത് പ്രചാരണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചെന്നും രമ പറഞ്ഞു.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

1

പ്രമുഖര്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വോട്ട് ചെയ്യാനെത്തി. കോഴിക്കോട് ജില്ലി കളക്ടര്‍ ഡോ എസ് സാംബശിവറാവു കോഴിക്കോട് സെന്റ് മൈക്കിള്‍സ് സ്‌കൂൡ എത്തിയാണ് വോട്ട് രേഖപ്പെടുത്തി. ഇവിടെ തുടക്കത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടിരുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ബാലുശ്ശേരി മണ്ഡലത്തിലെ 145ാം ബൂത്തായ മൊടക്കല്ലൂര്‍ എയുപി സ്‌കൂളിലാണ് വോട്ട് ചെയ്തത്. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു തൃപ്പൂണിത്തുറ ഗവ ഗേള്‍സ് സ്‌കൂളില്‍ വോട്ട് ചെയ്തു.

അതേസമയം തിരുവനന്തപുരം ജില്ലയിലെ പതിനാല് സീറ്റും തൂത്തുവാരുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ചരിത്രം തിരുത്തി ഇത്തവണ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കും. കഴക്കൂട്ടത്ത് ത്രികോണ മത്സരമാണ് നടക്കുന്നത്. ഇവിടെ പ്രധാന ചര്‍ച്ച വികസനമാണ്. എതിരാളികല്‍ ഉന്നയിച്ചത് പോലെയുള്ള വിഷയങ്ങള്‍ അല്ല ജനം മുഖവിലയ്ക്ക് എടുത്തതെന്നും കടകംപ്പള്ളി പറഞ്ഞു. തൃശൂരിലെ 13 നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫ് ജയിക്കുമെന്ന് എസി മൊയ്തീനും പറഞ്ഞു. വടക്കാഞ്ചേരിയില്‍ ഇത്തവണ ഇടതുപക്ഷം ജയിക്കുമെന്നും മൊയ്തീന്‍ പറഞ്ഞു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പൻ പൊറുക്കില്ല

Kozhikode
English summary
vadakara assembly election 2021: kk rema says she will get cpm votes in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X