വടകര സജീവന്‍ കസ്റ്റഡി മരണം: രണ്ട് പൊലീസുകാർ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു
കോഴിക്കോട്: വടകരയിലെ സജീവന്‍ കസ്റ്റഡി മരണക്കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. എസ്‌ഐ നിജീഷ്, സിവിൽ പൊലീസ് ഓഫിസർ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാഹനപകട കേസുമായി ബന്ധപ്പെട്ട് വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സജീവന്റെ മരണം കസ്റ്റഡിയിലെ പീഡനത്തെ തുടർ കോണ്‍ഗ്രസ് തകരും: 2024 ല്‍ 400 ലേറെ സീറ്റുമായി വീണ്ടും അധികാരത്തിലെത്തും, അവകാശവാദവുമായി ബിജെപിന്നുണ്ടായ മരണമാണെന്ന് ബന്ധുക്കളും നാട്ടൂകാരും ആരോപിക്കുമ്പോള്‍ ഹൃദയാഘാതം മൂലമാണ് സജീവൻ മരിച്ചതെന്നും കസ്റ്റഡിയിൽ മർദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം.
മരണകാരണ ഹൃദയാഘാതമെന്ന് സജീവന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുമുണ്ട്. എന്നാല്‍ പൊലീസ് മർദ്ദനം ഹൃദയാഘാതത്തിന് കാരണമായോയെന്നാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വേണമെങ്കില്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഇതടക്കമുള്ള ഡിജിറ്റില്‍ തെളിവുകള്‍ റീജിയണൽ ഫോറെൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തെളിവുകളുടെ ഫലം വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ലബോറട്ടറിക്ക് കത്തയച്ചിട്ടുമുണ്ട്.

സജീവന്‍റെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളാണ് കസ്റ്റഡി മർദ്ദന മരണമെന്നതിലേക്കുള്ള സംശയങ്ങള്‍ വർധിപ്പിക്കുന്നത്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ് പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്റ്റേഷൻ വളപ്പിൽ മരിച്ച സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ഉത്തരമേഖല ഐജി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കണ്ണഞ്ചും മൊഞ്ച്; അതീവ ഹോട്ട് ലുക്കില്‍ അമ്പരിപ്പിച്ച് ഗോപിക രമേശ്: വൈറല്‍ ചിത്രങ്ങള്‍
തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് സജീവന്‍ നിരവധി തവണ പറഞ്ഞെങ്കിലും പൊലീസ് അത് മുഖവിലയ്ക്ക് എടുത്തില്ല. മാത്രമല്ല, സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിക്കുകയും ചെയ്തു. സജീവന്റെ കാറും മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് സജീവന്റെ കാറ് സ്റ്റേഷനിലേക്ക് മാറ്റുന്നത്. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ പൊലീസ് സജീവനെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. 45 മിനിട്ടിന് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പൊലീസുകാർ സംഭവ സ്ഥലത്ത് ഉണായിരുന്നെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത് . അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.












Click it and Unblock the Notifications