കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സിപിഎം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ; പരിഹസിച്ച് ബല്‍റാം

Google Oneindia Malayalam News

കോഴിക്കോട്: ബാലഗോകുലത്തിന്റെ പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്ത സംഭവം വിവാദമായതോടെ പരിഹാസവുമായി വി ടി ബല്‍റാം രംഗത്ത്. കോഴിക്കോട് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ സി പി എം ഇപ്പോഴേ പ്രഖ്യാപിക്കുകയാണോ എന്നായിരുന്നു വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കേരളത്തില്‍ ശിശുപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമുള്ള മേയറുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വി ടി ബല്‍റാം പരിഹാസവുമായി രംഗത്തെത്തിയത്.

'മീശ'ക്കാരന്‍ ഇനി പുറംലോകം കാണില്ല; കൂട്ടപ്പരാതികള്‍, യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി'മീശ'ക്കാരന്‍ ഇനി പുറംലോകം കാണില്ല; കൂട്ടപ്പരാതികള്‍, യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി

കേരളീയര്‍ കുട്ടികളെ സ്നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണ്. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം, ചെറുപ്പം മുതല്‍ അവരെ സ്നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തുകൊടുക്കുന്നു എന്നതാണ് പ്രധാനം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ലെന്നും ബീന ഫിലിപ്പ് പറഞ്ഞിരുന്നു.

vt balram

എന്നാല്‍ തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചു എന്നാണ് മേയര്‍ പിന്നീട് പ്രതികരിച്ചത്. മതം എന്ന രീതിയില്‍ കണ്ടിരുന്നില്ല, മനസില്‍ വര്‍ഗീയതയുടെ കണികയില്ല. വിവാദങ്ങള്‍ കാണുമ്പോള്‍ ദുഃഖമുണ്ട്. ഒരു സ്ത്രീകളുടെ കൂട്ടായ്മ മേയര്‍ എന്ന നിലയില്‍ അമ്മമാരോട് സംസാരിക്കണം എന്നാണ് പറഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുത്തത്. വര്‍ഗീയതയിലേക്ക് പോകരുത് എന്നല്ലാതെ മറ്റൊന്നിലേക്കും പോകരുതെന്ന കര്‍ശന നിര്‍ദേശമൊന്നും പാര്‍ട്ടി തന്നിട്ടില്ലെന്നും മേയര്‍ പറഞ്ഞിരുന്നു.

ആളെ മനസിലായോ; എജ്ജാതി മേക്കോവർ..ഇന്ദു ചിത്രങ്ങൾ ഒരു രക്ഷയുമില്ല

അതേസമയം, മേയറുടെ നടപടിയില്‍ പ്രതികരിച്ച് സി പി എമ്മും രംഗത്തെത്തി. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല
ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി പി എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .ഇത് സി.പി.ഐ.എം. ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല . അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി പി എം തീരുമാനിച്ചെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ അറിയിച്ചു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

ആഗസ്റ്റില്‍ ഈ രാശിക്കാര്‍ക്ക് കോളടിക്കും; വെറുതേയിരുന്നാലും സൗഭാഗ്യം നിങ്ങളെ തേടി വരുംആഗസ്റ്റില്‍ ഈ രാശിക്കാര്‍ക്ക് കോളടിക്കും; വെറുതേയിരുന്നാലും സൗഭാഗ്യം നിങ്ങളെ തേടി വരും

Kozhikode
English summary
VT Balram ridiculed Kozhikode Mayor Bina Philip's participation in the Sangh Parivar event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X