ബല്‍റാമിന്റെ വാഹനം ഇടിച്ച സംഭവം: യുവതി നല്‍കിയ പരാതിയുടെ പകർപ്പ് പുറത്ത്
കോഴിക്കോട്: കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡന്റുമായി വിടി ബല്‍റാമാന്റെ വാദങ്ങള്‍ പൊളിയുന്ന രേഖകള്‍ പുറത്ത്. അപകടത്തില്‍ തനിക്കെതിരെ പരാതിയെന്നത് വ്യാജ വാർത്തായണെന്ന വിശദീകരണവുമായി വിടി ബല്‍റാം ഇന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ സഫിയ എന്ന യുവതി കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ പകർപ്പ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. കൊയിലാണ്ടി ന്യൂസ് എന്ന പ്രാദേശിക മാധ്യമമാണ് കോപ്പി പുറത്ത് വിട്ടിരിക്കുന്നത്.
ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍
കെ.എല്‍ 52 എഫ് 100 എന്ന നമ്പറിലുള്ള ഇന്നോവ കാര്‍ തന്നെ തട്ടിയശേഷം നിര്‍ത്താതെ പോയെന്നും അപകടത്തില്‍ തന്റെ കൈക്കും കാലിനും പരിക്ക് പറ്റിയെന്നുമാണ് യുവതി കൊയിലാണ്ടി സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 'വടകരഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ.എല്‍ 52 എഫ് 100 നമ്പര്‍ ഇന്നോവ കാര്‍ എന്നെ തട്ടി എന്റെ കൈക്കും കാലിനും പരിക്ക് പറ്റുകയും ചെയ്തു. വണ്ടി നിര്‍ത്താതെ കോഴിക്കോട് ഭാഗത്തേക്ക് പോയി. ഞാന്‍ കൊയിലാണ്ടി ടി.എച്ച്.ക്യു ആശുപത്രിയില്‍ കാണിച്ചു ചികിത്സ തേടി.' - സഫിയ പരാതിയില്‍ പറയുന്നു.

അപകടത്തില്‍ ആദ്യം പരാതി നല്‍കിയ യുവതി പിന്നീട് പരാതി പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. ഈ വിഷയത്തില്‍ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞുകൊണ്ട് സഫിയ പൊലീസിന് നല്‍കിയ വിശദീകരണം എന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഒരു കുറിപ്പ് പുറത്ത് വിടുകയും ചെയ്തിരുന്നു.
യഥാർത്ഥ സംഭവം ഇതായിരിക്കെയാണ് അപകടത്തെ തുടർന്ന് തനിക്കെതിരെ ചില മാധ്യമങ്ങളും സിപിഎമ്മും ചേർന്ന് വ്യാജ പ്രചരണം നടത്തുകയാണെന്ന വാദവുമായി വിടി ബല്‍റാം ഇന്ന് രംഗത്ത് എത്തിയത് "വാഹനം നിർത്താതെപോയി എന്ന് സഫിയ പോലീസിൽ പരാതി നൽകി" എന്ന പെരും നുണയും ദേശാഭിമാനിയും റിപ്പോർട്ടർ ടിവിയും പടച്ചു വിടുന്നുണ്ടൊയിരുന്നു ബല്‍റാം ഇന്ന് വിശദീകരിച്ചത്.
'സംഭവത്തേക്കുറിച്ച് സഫിയ എന്ന ആ സഹോദരി തന്നെ ഇന്നലെ കൊയിലാണ്ടി പോലീസിൽ വിശദമായ മൊഴി നൽകിയിട്ടുണ്ടെന്ന് അറിയുന്നു. അതിന്റെ കോപ്പി പലരും എനിക്കയച്ച് തരികയും ചെയ്തിട്ടുണ്ട്. തനിക്ക് ഒരു പരിക്കുമില്ലെന്നും അവിടെയുണ്ടായ ട്രാഫിക് പോലീസുകാരന്റെ നിർദ്ദേശാനുസരണം ആശുപത്രിയിൽ കാണിച്ചു എന്നേയുള്ളൂ എന്നും വാഹനാപകടം എന്ന നിലയിൽ പരിഗണിച്ച് ആശുപത്രിയിൽ നിന്നാണ് പോലീസിന് വിവരം നൽകിയത്, തനിക്കിക്കാര്യത്തിൽ ഒരു പരാതിയുമില്ല എന്ന് അവർ വളരെ കൃത്യമായിത്തന്നെ പോലീസിനോട് രേഖാമൂലം പറയുന്നുണ്ട്'- എന്നും ബല്‍റാം ഫേസ്ബുക്കിലെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications