കല്യാണം മുടക്കികള്‍ ജാഗ്രതൈ; തല്ലുമെന്ന് പറഞ്ഞാല്‍ തല്ലുമെന്ന് യുവാക്കള്‍, ഉപദേശിക്കാനിറങ്ങി പൊലീസും
കോഴിക്കോട്: നാട്ടിലെ പയ്യന് കല്യാണം ആലോചിച്ച് വന്നവരോട് 'അവനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല, ഞാനെന്തേലും പറഞ്ഞിട്ട് വേണം അവനും കൂട്ടുകാരും വൈകുന്നേരും കള്ള് കുടിച്ച് വന്ന് എന്നെ തല്ലാന്‍' - എന്ന് പറയുന്ന കല്യാണം മുടക്കികളായ ചേട്ടന്മാർ എല്ലാ നാട്ടിലും ഉണ്ടാവാറുണ്ട്. കെട്ടാന്‍ പോവുന്ന പെണ്ണിനെക്കുറിച്ചും ചെക്കനെക്കുറിച്ചുമെല്ലാം വിവാഹത്തിന് മുമ്പ് ആ നാട്ടില്‍ ഒരു ആലോചന നടത്തി കാര്യങ്ങള്‍ അറിയുന്നത് നല്ല കാര്യമാണെങ്കിലും ഇത് ഒരു അവസരമായി കണ്ട് കല്യാണം മുടക്ക് ഒരു 'കലാപരിപാടിയായി' ഏറ്റെടുക്കുന്നവർ ആ നാട്ടിലെ യുവാക്കളുടെ ആസ്ഥാന കണ്ണിലെ കരടായി മാറുകയും ചെയ്തിരുന്നു.
ഇത്തരം കല്യാണം മുടക്കികളുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ കായികമായി നേരിടും എന്ന് വ്യകത്മാക്കുന്ന ഭീഷണിയുടെ സ്വരത്തിലുള്ള ബോർഡുകള്‍ നാട്ടിന്‍പുറങ്ങളില്‍ പലിയിടത്തും ഉയർന്ന് വന്നിരുന്നു. ഇപ്പോഴിതാ അത്തരം ഒരു ബോർഡ് കോഴിക്കോട് നഗരത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

പൊതുവെ ഇത്തരം കല്യാണം മുടക്കികള്‍ നാട്ടിന്‍ പ്രദേശത്താണ് ഉണ്ടാവാറുള്ളതെങ്കിലും കോഴിക്കോട് നഗരത്തിന് സമീപത്തുള്ള ഗോവിന്ദപുരം നിവാസികളാണ് ഇപ്പോള്‍ ഇവർക്ക് മുന്നറിയിപ്പുമായി വന്നിരിക്കുന്നത്. കല്യാണം മുടക്കികൾ ജാഗ്രതൈ. നിങ്ങള കായികമായും കർശനമായും നേരിടുമെന്ന മുന്നറിയിപ്പാണ് ബോർഡിലുള്ളത്.
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ

പ്രദേശത്തെ വിവാഹ ആലോചനകള്‍ പലതും വ്യാജമായ കാരണങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും നിരന്തരം മുടക്കുന്നത് വർധിച്ചതോടെയാണ് ഇത്തരമൊരു ഫ്ലക്സ് വെക്കാന്‍ നിർബന്ധിതരായതെന്നാണ് യുവാക്കള്‍ വ്യക്തമാക്കുന്നത്. നാട്ടിലെ ആൺകുട്ടികളെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്‍റെ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കും. അത് ഏത് സുഹൃത്തിന്റെ അച്ഛനായാലും, തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.''- എന്നാണ് ബോർഡിലുള്ളത്

നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓർക്കുക എന്നും ബോർഡിലുണ്ട്. "ഗോവിന്ദപുരം ചുണക്കുട്ടികൾ " എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ബോർഡ് നാട്ടില്‍ ചർച്ചാ വിഷയമായതോടെ വിവരം പൊലീസിലുമെത്തി. വിഷയം തർക്കത്തിലേക്കും സംഘർഷത്തിലേക്കും എത്തുമെന്ന് മനസ്സിലാക്കിയ പൊലീസ് രഹസ്യ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഇവരെ കണ്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനാണ് ശ്രമിക്കുക

മുന്‍പൊക്കെ വ്യക്തി വൈരാഗ്യത്തിന്റെ പേരിലായിരുന്നു വിവാഹം മുടക്കല്‍ അധികവും നടന്നിരുന്നത്. ഇന്ന് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലെങ്കിലും 'ഒരു മനസുഖം' എന്ന് പറയുന്നത് പോലെ വിവാഹം മുടക്കാന്‍ ഇറങ്ങിത്തിരിച്ചവരുണ്ടെന്നും യുവാക്കള്‍ പറയുന്നു. പറഞ്ഞുറപ്പിച്ച കല്യാണം വരെ ഇത്തരക്കാരുടെ ഇടപെടല്‍ മൂലം മുടങ്ങിയതായി പറയപ്പെടുന്നുണ്ട്.












Click it and Unblock the Notifications