ബീച്ചിലെ മാലിന്യ പ്രശ്നത്തില്‍ കര്‍ശന നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്; ഉടന്‍ നീക്കം ചെയ്യണം
കോഴിക്കോട്: ബീച്ചിലെ ഫ്രീഡം സ്ക്വയറിലേക്കുള്ള കവാടത്തിന്റെ എതിര്‍വശത്തുള്ള റോഡില്‍ മാലിന്യവും മലിനജലവും കെട്ടി കിടന്ന് ദുര്‍ഗന്ധമുണ്ടാക്കുന്ന സാഹചര്യത്തില്‍ പരിസരം വൃത്തിയാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു.
നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവ് നല്‍കിയത്. സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ഒക്ടോബര്‍ 28 ന് കോഴിക്കോട് കളക്ടറേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

സമീപത്തുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ ക്വാര്ട്ടേഴ്സുകളിലുള്ളവരും മാലിന്യം കാരണം പൊറുതിമുട്ടുകയാണ്. ഇവിടെയാണ് മാലിന്യം തരം തിരിക്കുന്ന കേന്ദ്രമുള്ളത്. മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധമാണ് പരിസരത്ത് പടരുന്നത്.
നേരത്തെ നിര്‍ണായക വിഷയങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടിരുന്നു. കോഴിഫാമുകളും അറവുശാലകളും നിയമങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്നും മനുഷ്യജീവന് അപകടകരമായ നടപടികള്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമുള്ള നിര്‍ദ്ദേശം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ചമ്പാടിലുള്ള ചിക്കന്‍സ്റ്റാളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയാണ് മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നതിലേക്ക് നയിച്ച വാര്‍ത്തയായത്. ചിക്കന്‍ സ്റ്റാളിന് പഞ്ചായത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ലൈസന്‍സുണ്ടെന്ന് ഇരു സ്ഥാപനങ്ങളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്റ്റാളിനെതിരെ ഉയര്‍ന്ന പരിസ്ഥിതി നിയമ ലംഘനങ്ങള്‍ തെറ്റാണെന്ന് പഞ്ചായത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചകള്‍ പരിഹരിക്കുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. 20,000 രൂപ പിഴ ഒടുക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ഭക്ഷ്യ സിവില്‍ സപ്ലൈസ് ജില്ലാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി ഭക്ഷ്യ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications