കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൂനൂര്‍ ടൗണിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം: മനുഷ്യാവകാശ കമ്മീഷന്‍

നടപടികള്‍ സ്വീകരിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫെബ്രുവരി 21 ന് കോഴിക്കോട് കളക്ടറേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും

Google Oneindia Malayalam News
human rights

കോഴിക്കോട് : ഉണ്ണിക്കുളം പൂനൂര്‍ ടൗണിലും ഞാറപൊയില്‍ ജംഗ്ഷനിലും പൊതുകിണറിന് സമീപവും നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷന്‍ ജൂഡീഷ്യല്‍ അംഗം കെ. ബൈ ജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്.

നടപടികള്‍ സ്വീകരിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫെബ്രുവരി 21 ന് കോഴിക്കോട് കളക്ടറേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!

പഞ്ചായത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്നും സി.പി.എ. റഷീദ് പുന്നൂര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

അതേസമയം വെറുപ്പും, വിഭാഗീയതയും വ്യാപകമാകുന്ന വര്‍ത്തമാനകാലഘട്ട ത്തില്‍ മാനവിക മൂല്യങ്ങളുടെയും, സ്നേഹത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്ന് മുന്‍ പ്രതിപക്ഷ രമേശ് ചെന്നിത്തല എംഎല്‍എ അഭിപ്രായപ്പെട്ടു.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

ഫെബ്രുവരി 12 ന് കോഴിക്കോട് നടക്കാനിരിക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സിന്റെ സന്ദേശരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരാസം, ദൈവനിഷേധം, ലിബറലിസം, ഫാഷിസം, വര്‍ഗീയത, തീവ്രവാദം, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ആത്മീയ ചൂഷണങ്ങള്‍, പ്രമാണ നിഷേധം, ലഹരി ഉപയോഗം, സദാചാര വിരുദ്ധത, ആള്‍ദൈവ സംസ്‌കാരം, ലിംഗ നിഷ്പക്ഷതാ വാദങ്ങള്‍, ലൈംഗിക അരാചകത്വം എന്നിവക്കെതിരെ സമൂഹത്തെ ബോധവല്‍കരിക്കുക എന്നതാണ് സമ്മേളനത്തിന്റ ലക്ഷ്യം.

ഇന്ത്യക്കാര്‍ക്ക് ഒടുക്കത്തെ ഭാഗ്യമാണ്, പ്രവാസിക്ക് ദുബായില്‍ അടിച്ചത് രണ്ടാം ബംപര്‍, കോടീശ്വരന്‍!!ഇന്ത്യക്കാര്‍ക്ക് ഒടുക്കത്തെ ഭാഗ്യമാണ്, പ്രവാസിക്ക് ദുബായില്‍ അടിച്ചത് രണ്ടാം ബംപര്‍, കോടീശ്വരന്‍!!

സന്ദേശ വാഹന പ്രയാണം, സന്ദേശദിനം, പ്രൊഫഷണല്‍സ് ഫാമിലി സംസ്ഥാന സംഗമം, ശാഖാ പൊതു പ്രഭാഷണങ്ങള്‍, കുടുംബ സംഗമങ്ങള്‍, പൊതുജന സമ്പര്‍ക്കം, ഗൃഹസന്ദര്‍ശനം, അയല്‍കൂട്ടം, വനിതാ സംഗമങ്ങള്‍, സ്റ്റുഡന്റ്സ് മീറ്റുകള്‍, വിസ്ഡം കിയോസ്‌ക്, കാമ്പസ് പ്രചാരണം, പ്രവാസീ മീറ്റുകള്‍, വിദേശ രാജ്യങ്ങളിലെ മലയാളീ മീറ്റുകള്‍ തുടങ്ങി വ്യത്യസ്തയിനത്തിലുള്ള സമ്മേളന പ്രചാരണ ഭാഗമായി നടന്നു വരുന്നു.

Kozhikode
English summary
wastages in punoor town should be removed, instructs human rights commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X