Get Updates
Get notified of breaking news, exclusive insights, and must-see stories!

റാണിയിലെ മാലിന്യ പ്രശ്‍നം:ജില്ലാ കലക്റ്ററുടെ ഉത്തരവ് നടപ്പാക്കിയില്ല,ആക്ഷൻ കമ്മറ്റി പ്രക്ഷോഭത്തിലേക്ക്

വടകര:ചോറോട് റാണി പബ്ലിക് സ്കൂളിലേയും,അനുബന്ധ സ്ഥാപനങ്ങളിലേയും മാലിന്യ പ്രശ്നത്തിൽ ജില്ലാ കലക്റ്ററുടെ ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭ രംഗത്തിറങ്ങാൻ തീരുമാനിച്ചതായി ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇരുണ്ട കാലഘട്ടത്തില്‍നിന്നും നവോത്ഥാന വെളിച്ചത്തില്‍ പുതുയുഗത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണം, കൊല്ലത്ത് നവോത്ഥാന ചരിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

വയലും,ജലാശയങ്ങളും നികത്തി നിർമ്മിച്ച റാണി പബ്ലിക് സ്കൂളിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന കക്കൂസ് ടാങ്ക് മാലിന്യം,ഭക്ഷണാവശിഷ്ടങ്ങൾ,അച്ചാർ കമ്പനി,സർവ്വീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ശരിയായ വിധത്തിൽ സംസ്കരിക്കുന്നതിനും ആവശ്യമായ സംവിധാനം ഇല്ലാത്തതിനാൽ പ്രദേശമാകെ മലിനമാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.കഴിഞ്ഞ 18 വർഷമായി പ്രദേശവാസികൾ സമര രംഗത്താണ്.

Waste issue

ഈ ഘട്ടങ്ങളിലൊക്കെ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാതെ നില നിൽക്കുന്ന സ്ഥിതിയാണ് മാനേജ്‌മന്റ് സ്വീകരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.കക്കൂസ് മാലിന്യം ഉൾപ്പടെ പുറത്തേക്ക് പമ്പ് ചെയ്യുന്നത് നാട്ടുകാർ കൈയ്യോടെ പിടികൂടിയതോടെ ഗ്രാമ പഞ്ചായത്ത് അധികൃതർ സ്കൂൾ ഹോസ്റ്റലും,കാന്റീനും അടച്ചു പൂട്ടുകയും,പ്രക്ഷോഭം ശക്തപെട്ടപ്പോൾ സ്കൂൾ തുറന്ന് പ്രവൃത്തിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുകയും സി.കെ.നാണു എം.എൽ.എ യുടെ സാന്നിധ്യത്തിൽ നടന്ന ഒത്തു തീർപ്പ് വ്യവസ്ഥ പ്രകാരം മാലിന്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ പഞ്ചായത്ത് അധികൃതർ ആക്ഷൻ കമ്മറ്റിക്ക് നൽകിയ ഉറപ്പ് പാലിച്ചില്ലെന്നും ആക്ഷൻ കമ്മറ്റി ആരോപിച്ചു.

ജൂണിൽ കാലവർഷം ആരംഭിച്ചതോടെ വീണ്ടും മാലിന്യം പുറത്തേക്ക് ഒഴുക്കി വിട്ടത് സ്കൂളിന്റെയും,അച്ചാർ കമ്പനിയുടേയും പ്രവർത്തനം തടയാൻ നാട്ടുകാർ തയ്യാറായതോടെ ജില്ലാ കലക്റ്റർ ഇടപെട്ട് ആക്ഷൻ കമ്മറ്റി,രാഷ്ട്രീയ പാർട്ടി നേതാക്കൾ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് സ്ഥാപനം തുറന്ന് പ്രവർത്തിക്കണമെങ്കിൽ മലമൂത്ര സംഭരണമടക്കമുള്ള താൽക്കാലിക സംവിധാനം ഒരുക്കാൻ ശുചിത്വ മിഷനെയും,ശാശ്വത പരിഹാരത്തിനും,അനധികൃത നിർമ്മാണത്തിനും നിയമ ലംഘനത്തിന്റെ ഭാഗമായി വിശദ പരിശോധന നടത്താൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കലക്റ്റർ ചുമതലപെടുത്തിയെങ്കിലും സംയുക്തമായി നടത്തിയ പരിശോധനയിൽ നിയമ ലംഘനം നടന്നതായും,മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതും കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നിർദ്ദേശിച്ച ഉത്തരവ് നടപ്പിലാക്കാൻ മൂന്നര മാസം പിന്നിട്ടിട്ടും യാതൊരു താൽപ്പര്യവും മാനേജ്‌മന്റ് കാണിച്ചില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.കളക്റ്ററുടെ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാനേജ്മെന്റിന്റെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ചും പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.ഇതിന്റെ മുന്നോടിയായി ഈ മാസം 27ന് വൈകീട്ട് നാലു മണിക്ക് കൈനാട്ടിയിൽ വിശദീകരണ യോഗം നടത്തും.വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മറ്റി ഭാരവാഹികളായ കെ.ഇ.ഇസ്മായിൽ,ടി.എം.രാജൻ,ഇ.പി.ദാമോദരൻ,വി.മോഹൻ ബാബു,സി.വി.അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+