കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞെളിയന്‍ പറമ്പിലെ മാലിന്യ ഷെഡിന്റെ മേല്‍ക്കൂര നന്നാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഞെളിയന്‍പറമ്പിലെ മാലിന്യ ഷെഡിന്റെ മേല്‍ക്കൂരയുടെഅറ്റകുറ്റപണികള്‍ അടിയന്തിരമായി നടത്തിമഴ വെള്ളം അകത്തേക്ക് വീഴാനുള്ള സാധ്യത ഇല്ലാതാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

1

മഴവെള്ളം ഒഴുകിയെത്തി മാലിന്യങ്ങള്‍ കൂടുതല്‍ അഴുകിയാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ കര്‍ശനമായി തടയണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. ഞെളിയന്‍ പറമ്പിലെ മാലിന്യപ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരം അനിവാര്യമാണെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നഗരസഭ ഗൗരവമായെടുക്കണം.

ഞെളിയന്‍ പറമ്പ് സന്ദര്‍ശിച്ച് പ്രദേശവാസികളുടെ പരാതികള്‍ വിലയിരുത്തിയ ശേഷമാണ് കമ്മീഷന്‍ നഗരസഭക്ക് ഉത്തരവ് നല്‍കിയത്. മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. പ്രദേശവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉള്‍ക്കൊള്ളിച്ചു നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Third wave dangerous for kids?

കോഴിക്കോട് നഗരസഭയിലെ മാലിന്യങ്ങളെല്ലാം നിക്ഷേപിക്കുന്ന ഞെളിയന്‍ പറമ്പിലുണ്ടായ തീപിടുത്തത്തില്‍ പരിസരവാസികള്‍ക്ക് ശാരീരിക അസ്വസ്ഥതതകള്‍ ഉണ്ടായതായി പരാതിക്കാരനായ മുന്‍ നഗരസഭാ കൗണ്‍സിലര്‍ എസ്‌വി. സയ്യിദ് മുഹമ്മദ് ഷമീല്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.മാലിന്യ നിക്ഷേപത്തിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ പ്രദേശവാസികള്‍ കേസുകളില്‍ പ്രതിയായതു കാരണം പ്രതികരിക്കാന്‍ മടിക്കുകയാണെന്നും പരാതിയില്‍ പറയുന്നുകോഴിക്കോട് നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.

Kozhikode
English summary
waste shed roof problem in njeliyanparambu should be solved says human rights commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X