കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടികളിൽ മൂത്രാശയ രോഗങ്ങൾ ; വെള്ളം കുടിക്കാൻ  ഇനി മണിയടിക്കും വളയം യുപി സ്കൂളിൽ നൂതന പരീക്ഷണം

  • By Desk
Google Oneindia Malayalam News

നാദാപുരം: വിദ്യാർഥികൾക്ക് വെള്ളം കുടിക്കാൻ വളയം യുപി സ്കൂളിൽ ഇനി മണിയടിക്കും. രാവിലെ 11 നും വൈകിട്ട് 3നുമാണ് സ്കൂളിൽ വാട്ടർ ബെൽ അടിക്കുക. ഈ സമയത്ത് കുട്ടികൾ അവരവരുടെ സീറ്റിലിരുന്ന് വീട്ടിൽ നിന്ന് കൊണ്ടുവന്ന വെള്ളം കുടിക്കണം. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് സ്കൂൾ അധികൃതർ പുതിയൊരു തീരുമാനം നടപ്പാക്കിയത്. എല്ലാ കുട്ടികളും വീട്ടിൽ നിന്ന് കുടിവെള്ളം കൊണ്ടുവരാറുണ്ട്.

നിരോധിത നോട്ടുകളുടെ ഒരു കോടിക്ക് 25 ലക്ഷം വാഗ്ദാനം നല്‍കും, ശേഷം കമ്മീഷന്‍ വാങ്ങി മുങ്ങും, സംഘം സജീവമെന്ന് പോലീസ്, ഒരുകോടിയുമായി രണ്ടുപേര്‍ പിടിയില്‍

എന്നാൽ ഈ വെള്ളം വൈകിട്ട് അതുപോലെ തിരിച്ചു കൊണ്ടു പോകുകയാണ് പതിവ്. വീട്ടിലെ വഴക്കിനെ ഭയന്ന് ചില കുട്ടികൾ മുഖം കഴുകിയും പാത്രം കഴുകിയും തീർക്കും. വെള്ളം കുടിക്കുന്നതിൽ പെൺകുട്ടികളാണ് പിന്നിൽ. മൂത്രാശയ സംബന്ധമായ രോഗവും മറ്റുമായി ചികിൽസയ്ക്കു വിധേയമാകുമ്പോൾ ഡോക്ടർ നിർദേശിക്കുന്നത് വെളളം കുടിക്കാനാണ്.

Valayam UP school

ക്ലാസിൽ കൊണ്ടു പോകുന്ന വെള്ളം കുട്ടികളെക്കൊണ്ട് കുടിപ്പിക്കാൻ ശ്രമിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വെള്ളം കുടിക്കാൻ പിടിഎ നിശ്ചിത സമയം തീരുമാനിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം വളയം പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.പി. ജിനീഷ് അധ്യക്ഷത വഹിച്ചു. ടി.ഇ.കൃഷ്ണലത, കെ.ഗംഗാധരൻ, കെ.കെ. സജീവ് കുമാർ, എൻ.പ്രദീപ് കുമാർ, എം.കെ. രാജു എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
Water bell project in Valayam UP school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X