കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിരോധിത നോട്ടുകളുടെ ഒരു കോടിക്ക് 25 ലക്ഷം വാഗ്ദാനം നല്‍കും, ശേഷം കമ്മീഷന്‍ വാങ്ങി മുങ്ങും, സംഘം സജീവമെന്ന് പോലീസ്, ഒരുകോടിയുമായി രണ്ടുപേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിരോധിത നോട്ടുകളുടെ ഒരു കോടിക്ക് 25 ലക്ഷം വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നതായി പോലീസ്. വാഗ്ദാനം നല്‍കിയ ശേഷം കമ്മീഷന്‍ വാങ്ങി സംഘം മുങ്ങുകയും പണം പോലീസ് പിടിച്ചെന്നും പറഞ്ഞ് കയ്യൊഴിഞ്ഞാണ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ്. ചൊവ്വാഴ്ച്ച പെരിന്തല്‍മണ്ണയില്‍ കാറില്‍ രഹസ്യമായി കടത്തുകയായിരുന്ന നിരോധിച്ച 1000, 500 രൂപകളുടെ വന്‍ശേഖരവുമായി രണ്ടുപേര്‍ പിടിയിലായി.

തൃപ്തി ദേശായ് ശബരിമലയിലേക്ക്.... മണ്ഡലകാലത്ത് തന്നെ സന്ദര്‍ശനം നടത്തുമെന്ന് വെല്ലുവിളി

അങ്ങാടിപ്പുറത്ത് വെച്ച് കാറില്‍ ഒളിപ്പിച്ച നിലയില്‍ കാണപ്പെട്ട 9974000 രൂപയുടെ 1000, 500 കറന്‍സി നോട്ടുകളുമായി പനങ്ങാങ്ങര സ്വദേശി ഉദരാനിക്കല്‍ അബു(64), കോഴിക്കോട് കുന്നത്ത് പാലം സ്വദേശി മുഴിയായില്‍ ശങ്കരന്‍(48) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒരു കോടി രൂപക്ക് 25 ലക്ഷം രൂപവരെ പുതിയ നോട്ടു നല്‍കാമെന്ന് പറഞ്ഞുറപ്പിച്ച് കമ്മീഷന്‍ തട്ടിയെടുക്കുന്ന സംഘം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി പോലീസ് പറയുന്നു.

Black money


വില പറഞ്ഞുറപ്പിച്ച ശേഷം ആദ്യം അഡ്വാന്‍സ് ആവശ്യപ്പെടും

വില പറഞ്ഞുറപ്പിച്ച ശേഷം പുതിയ നോട്ടുകളുമായി പറയുന്ന സ്ഥലത്തെത്താനായി രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപവരെ അഡ്വാന്‍സ് ആവശ്യപ്പെടും. ഇത് സംഘത്തിലെ ഏജന്റുമാരുടെ അക്കൗണ്ടിലോ നേരിട്ടോ നല്‍കാനവശ്യപ്പെട്ട ശേഷം പണവുമായി വരുന്ന സമയം പോലീസ് പിടിച്ചതായും മറ്റും പറഞ്ഞ് രക്ഷപ്പെടുന്ന പുതിയ തട്ടിപ്പു രീതിയും ഇത്തരം സംഘങ്ങള്‍ക്കിടയില്‍ നടക്കുന്നതായി പോലീസ് പറയുന്നു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരായി എത്തുന്നത് ഏജന്റുമാരാണ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ വിവരങ്ങളും ലഭിച്ചതായി പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹന ചന്ദ്രന്‍ അറിയിച്ചു.


പെരിന്തല്‍മണ്ണയില്‍ മാത്രം ഇതുവരെ പിടികൂടിയത് 18 കോടിയുടെ നിരോധിത കറന്‍സി

ജില്ലയില്‍ പെരിന്തല്‍മണ്ണ സബ്മിഷനില്‍ മാത്രം ഇതുവരെ പിടികൂടിയത് 18 കോടിയോളം രൂപയുടെ നിരോധിത കറന്‍സി ശേഖരമാണ്. തുടര്‍ന്നും ഇത്തരം സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഡി.വൈ.എസ്.പി അറിയിച്ചു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി.മോഹന ചന്ദ്രന്‍, സി.ഐ ടി.എസ്.ബിനു, എസ്.ഐ മാരായ മഞ്ചിത് ലാല്‍, ആന്റണി, സി.പി.മുരളീധരന്‍, പ്രദീപ്, എന്‍.ടി.കൃഷ്ണ കുമാര്‍, എം.മനോജ് കുമാര്‍, ദിനേശ്, അനീഷ്, പത്മിനി, ഷാജി, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നാലംഗ സംഘം കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായിലായിരുന്നു

85 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി നാലംഗ സംഘം കഴിഞ്ഞ ദിവസം പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായിലായിരുന്നു. അരീക്കോട് സ്വദേശികളായ കുനിയില്‍ കൊക്കഞ്ചേരി വീട്ടില്‍ മന്‍സൂര്‍ അലി(30), കുറ്റിളിയില്‍ മത്തങ്ങാപൊയില്‍ ദിപിന്‍(31), മുക്കം എരഞ്ഞിമാവ് സ്വദേശികളായ തെഞ്ചീരിപറമ്പ് കോലോത്തുംതൊടിക റഫീഖ്(28), തെഞ്ചീരിപ്പറമ്പില്‍ അന്‍സാര്‍(29)എന്നിവരെയാണ് പോലീസ് പിടികൂടിയത്.

അമരമ്പലം വണ്ടൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ അമരമ്പലം പാലത്തിനു സമീപത്തു നിന്നും പ്രതികള്‍ സഞ്ചരിക്കുന്ന കെ എല്‍ 57 സി 6487 നമ്പറിലുള്ള മാരുതി സ്വിഫ്റ്റ് കാര്‍ പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയില്‍ നിരോധിച്ച നൂറെണ്ണം വീതമുള്ള 500 രൂപയുടെ 108 കെട്ടുകളും, 1000 രൂപയുടെ 30 കെട്ടുകളും കണ്ടെത്തിയത്.

Kozhikode
English summary
Kozhikode natives arrested by police for black money case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X