മുന്‍ ഇടത് എംഎല്‍എ ലീഗിലേക്ക് മടങ്ങുന്നു?: ചർച്ചയായി കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട്: മുന്‍ ഇടത് സ്വതന്ത്ര എംഎല്‍എ കരാട്ട് റസാഖ് ലീഗിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ലീഗ് വിട്ട് ഇടത് പാളയത്തിലെത്തിയ കാരാട്ട് റസാഖ് ഇടത് പിന്തുണയോടെ മത്സരിച്ചായിരുന്നു നിയമസഭയിലെത്തിയത്. 2021 ല്‍ വീണ്ടും മത്സരിച്ചെങ്കിലും യുഡിഎഫിലെ എംകെ മുനീറിനോട് പരാജയപ്പെട്ടു. ഇതിന് ശേഷം പലതവണയായി അദ്ദേഹം ലീഗിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏറ്റവും അവസാനം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് തന്നെയാണ് ഇത്തരം ചർച്ചകള്‍ക്ക് കാരണമായിരിക്കുന്നത്.
സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ
'എന്നെ മുസ്ലിം ലീഗിലേക്ക് ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ ഞാൻ മുസ്ലിം ലീഗിലുള്ളപ്പോൾ എന്നെ മുസ്ലിം ലീഗിൽ നിന്ന് ആട്ടിയോടിച്ച അഴിമതിക്കാർക്കും അധികാരമോഹികൾക്കും, ഞാൻ മുസ്ലിം ലീഗിൽ തിരിച്ചെത്തുന്നത് താല്പര്യമില്ല. എക്കാലവും അഴിമതിക്കും അധികാരക്കൊതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ജനപക്ഷ രാഷ്ട്രീയത്തിൽ ഉറച്ച് നിന്ന ചരിത്രമാണെനിക്കുള്ളത്. അത് പരസ്പരം തിരിച്ചറിയുക'- എന്നാണ് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എനിക്കെതിരെയുള്ള ചർച്ചകളും വിവാദങ്ങളും മുസ്ലിം ലീഗ് പഠനത്തിന് വിധേയമാക്കണം
കൊടുവള്ളി നിയോജകമണ്ഡലം മലപ്പുറം മണ്ഡലം പോലെ മുസ്ലിം ലീഗിനും യുഡിഎഫിനും ഉരുക്ക് കോട്ടയാണ്. എന്നാൽ ജില്ലാ നേതാവിന്റെ അധികാരമോഹം കൊണ്ട് ചില നേതാക്കന്മാരെയും പ്രവർത്തകരെയും മുസ്ലിം ലീഗ് പാർട്ടിയിൽ നിന്നും 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർച്ചയുടെ പേരിൽ പുകച്ച് പുറത്ത് ചാടിച്ചു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായ കൊടുവള്ളി ഇടതുപാളയത്തിൽ എത്തി. 2005ൽ കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്തുകളും ഇടതുപക്ഷത്തേക്ക് മാറി. ഇതൊക്കെ മുസ്ലിം ലീഗിനും യുഡിഎഫിനും നഷ്ടമായത് ഒരേ ഒരു വ്യക്തിയുടെ പിടിവാശി മൂലമാണ്.
ഹോട്ട് ലുക്കില്‍ റംസാനൊപ്പം തകർത്താടി പ്രിയവാര്യർ: ശ്രദ്ധേയമായി പുത്തന്‍ ലുക്ക്

2001ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടു ചോർച്ചയുടെ പേരിൽചിലരെ മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയപ്പോൾ കൊടുവള്ളി കിഴക്കോത്ത് പഞ്ചായത്തുകളിൽ മുസ്ലിം ലീഗ് വട്ടപ്പൂജ്യമായി. ഈ രണ്ടു പഞ്ചായത്തുകളിലും ഉള്ള 20 വയസ്സിനു മുകളിലുള്ള മുഴുവൻ പേരും നടപടിക്ക് വിധേയമായിട്ടുള്ളവരോടൊപ്പം ചേർന്നുനിന്നു. മുസ്ലിം ലീഗ് ഓഫീസുകൾ പോലും അവർ പിടിച്ചടക്കി. ബാങ്ക് തെരഞ്ഞെടുപ്പിലും മറ്റു തെരഞ്ഞെടുപ്പുകളിലും മുസ്ലിംലീഗിനും യുഡിഎഫിനും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഈ രണ്ടു പഞ്ചായത്തുകളിലെ പണക്കാരും കച്ചവടക്കാരും മുസ്ലീം ലീഗ് വിരുദ്ധർക്ക് ഒപ്പം നിന്നു. ഈയൊരു അവസരത്തിൽ മണ്ഡലത്തിലെ ബാക്കിയായ യുഡിഎഫ്, മുസ്ലിം ലീഗ് പ്രവർത്തകർ പേടിച്ചു വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ജനമനസ്സുകളിൽ ജീവിച്ചപ്പോഴും, മരണത്തിനു ശേഷവും, എന്നും മറക്കാൻ കഴിയാതെ നിൽക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, എന്നെ പാർട്ടി ജനറൽ സെക്രട്ടറിയായി നോമിനേറ്റ് ചെയ്തത്.

തുടർന്ന് 2006 നിയമസഭ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലം എൽഡിഎഫിൽ നിന്ന് 2011ൽ പിടിച്ചെടുത്തു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പതിനേഴായിരം വോട്ട് ഭൂരിപക്ഷത്തിനാണ് യു ഡി എഫ് വിജയിച്ചത്. ഈ നിലയിലേക്ക് പാർട്ടിയെ ഉയർത്തിക്കൊണ്ടു വരുവാൻ എന്റെ വിമർശകർ പറയുന്നതുപോലെ ഞാന്‍ വെള്ളയും വെള്ളയും ധരിച്ച്, വേണമെങ്കിൽ വെള്ള കാറുമെടുത്ത് സ്വന്തം കീശയിലെ പണവും അധ്വാനവും സമയവും ചെലവഴിച്ചാണ് പാർട്ടിയെ പൂർവ്വാധികം ശക്തിപ്പെടുത്തിയെടുത്തത്. നേതാക്കന്മാരെയും അനുയായികളെയും അച്ചടക്ക നടപടിക്ക് വിധേയമാക്കിയപ്പോൾ മുസ്ലിം ലീഗ് നേതാക്കന്മാർക്കും, എംഎൽഎ മമ്മൂട്ടി സാഹിബിനും മണ്ഡലത്തിൽ ഇറങ്ങാൻ കഴിയാത്തത്ര ഭീഷണിയായിരുന്നു. ഇതിനൊക്കെ നേതൃത്വം കൊടുത്തത് ഇപ്പോൾ മുസ്ലിം ലീഗിൽ മണ്ഡലത്തിൽ നിലവിലുള്ള 95% നേതാക്കളും പ്രവർത്തകരും ആയിരുന്നു.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് നഷ്ടപ്പെട്ട മുസ്ലിം ലീഗ് പാർട്ടി ഓഫീസുകൾ എല്ലാം വിമതരില്‍ നിന്നും തിരിച്ചുപിടിച്ച് പാർട്ടി പൂർവാധികം ശക്തിപ്പെട്ടപ്പോൾ മുൻകാലത്ത് ചിലരുടെ പേരിൽ നടപടി സ്വീകരിച്ചു പാർട്ടിയിൽ നിന്നും പുറന്തള്ളിയതുപോലെ , പിന്നീട് ചിലർക്ക് ഞാൻ ഒരു ഭീഷണിയാണെന്ന് കരുതി എന്നെ പുറത്താക്കാനുള്ള പ്രവർത്തനവുമായി രംഗത്ത് വന്നു . പാർട്ടിയുടെ ഒരു സ്ഥാനത്തും ഞാൻ വരാതിരിക്കാനും, ഔദ്യോഗിക പദവികളിൽ എത്താതിരിക്കാനും, തികഞ്ഞ ഗൂഢാലോചന നടത്തി. അതിനെയൊക്കെ അതിജീവിച്ചാണ് ഞാൻ എല്ലാ പദവികളിലും എത്തിയത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ അഴിമതിക്കാരായ ആളുകളെ തെരഞ്ഞെടുപ്പിൽ മാറ്റി നിർത്തണമെന്ന സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുടെ സർക്കുലർ പ്രകാരം കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ അത്തരം ആളുകൾക്ക് സീറ്റ് നൽകരുതെന്ന് നിർദ്ദേശം കൊടുത്തതിന് എന്നെ പുറത്താക്കുന്നതിന് അഴിമതിക്കാരും അതിന് കൂട്ടുനിൽക്കുന്ന നേതാക്കളും ശ്രമിക്കുകയുണ്ടായി.

2015 ൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എനിക്ക് ഒരു സീറ്റ് പോലും മത്സരിക്കാൻ തരാതിരിക്കാൻ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ ഇപ്പോൾ പാർട്ടി പ്രവർത്തകർ ചർച്ച ചെയ്യുന്ന അഴിമതിക്കാർ ചേർന്ന് എന്നെ ഒറ്റപ്പെടുത്തി; മുനിസിപ്പൽ മത്സര രംഗത്ത് സീറ്റ് നിഷേധിച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമസഭാ സീറ്റ് ജില്ലാ നേതാവിന് നൽകണമെന്ന് പാണക്കാട് ബഹു. ഹൈദരലി
തങ്ങളോട് ഞാൻ പറഞ്ഞു എന്നാണ് പരക്കെ ചർച്ച. ഞാൻ പറഞ്ഞിട്ട് സംസ്ഥാന കമ്മിറ്റി സീറ്റ് നൽകുക എന്നത് എനിക്ക് വലിയ ക്രെഡിറ്റ് തന്നെയാണ്. എന്നാൽ പടച്ച റബ്ബാണ് സത്യം, ഞാൻ അദ്ദേഹത്തിന് സീറ്റ് നൽകാൻ ആരോടും പറഞ്ഞിട്ടില്ല . 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എന്റെയും പേര് ലിസ്റ്റിൽ ഉണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി വിളിച്ചു ചോദിച്ചാൽ ആദ്യത്തെ പേര് എന്റേതായിട്ടാണ് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നൽകുക; ഞാനടക്കം എന്റെ പാനലിൽ വിജയിച്ചു വന്ന മണ്ഡലം കമ്മിറ്റിയുടെ തീരുമാനം അതായിരുന്നു. പിന്നെ എങ്ങനെയാണ് മറ്റൊരാൾക്ക് സീറ്റിന് ഞാൻ പറയുക. ഇനി ഞാൻ പറഞ്ഞാൽ തന്നെ, ജില്ലാ നേതാവ് മത്സരിച്ചാൽ കൊടുവള്ളി പോലെയുള്ള മണ്ഡലത്തിൽ എങ്ങിനെ എനിക്ക് ജയിക്കാൻ കഴിയും ?

2016ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നപ്പോൾ ഇടതുപക്ഷം എന്നെ സമീപിച്ചു. അവരിൽ നിന്നും ഒളിച്ചോടിയ എന്റെ മുന്നിലേക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു കോണി ചിഹ്നത്തിൽ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി പറഞ്ഞയച്ച ആളുകളെയാണ് പിന്നീട് ഞാൻ കണ്ടത്. എന്നെ സ്ഥാനാർത്ഥിയാക്കിയതിലും എന്നെ വിജയിപ്പിച്ചതിലും നല്ല പങ്കുവഹിച്ചത് ഇദ്ദേഹവും കൂട്ടരും ആണ്. അത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ല , ജില്ലാ നേതാവായ കൊടുവള്ളി മണ്ഡലത്തിലെ സ്ഥാനാർത്ഥിയോടുള്ള പകയും വെറുപ്പും കൊണ്ടായിരുന്നു .

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി ബഹുമാനപ്പെട്ട ഡോക്ടർ എം കെ മുനീർ സാഹിബിനെ പ്രഖ്യാപിച്ചതില്‍, അധികാരമോഹികൾക്ക് സീറ്റ് ലഭിക്കാതിരുന്നപ്പോൾ, മുനീർ സാഹിബിന്റെ വീട്ടിൽ പോയി ബഹളം വെച്ചതും ഭീഷണിപ്പെടുത്തിയതും നമ്മൾ ചാനലുകൾ വഴി കണ്ടതുമാണ്. 2021 ലെ തെരഞ്ഞെടുപ്പിൽ ഇതിന്റെ ഗുണം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയ്ക്ക് എനിക്ക് തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുമുണ്ട്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്റ്റേറ്റ് നേതാവ് അല്ലാത്ത യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം പതിനേഴായിരം (17000) വോട്ടായിരുന്നെങ്കിൽ, ബഹു. സി എച്ചിന്റെ ഓമനപുത്രന്‍, ജയിച്ചാൽ കൊടുവള്ളിക്ക് ഒരു മന്ത്രി എന്ന നിലയിലായിരുന്നു പ്രചാരണം.

2021ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മണ്ഡലത്തിലെ 5000 വോട്ടും എസ്ഡിപിഐയുടെ പരമാവധി വോട്ടും ജമാഅത്തെ ഇസ്ലാമിയുടെ മുഴുവൻ വോട്ടും ലഭിച്ചിട്ട് 6300 വോട്ടാണ് പ്രിയങ്കരനായ മുനീർ സാഹിബിന്റെ ഭൂരിപക്ഷം. അപ്പോൾ ബാക്കി വോട്ടുകൾ എവിടെ പോയതാണ് ? . 2011ൽ മേൽപ്പറഞ്ഞ സംഘടനകളുടെ വോട്ടുകൾ ലഭിക്കാതെ 17000 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. അധികാരമോഹികളായ ഒരു ജില്ലാ നേതാവും ഒരു മണ്ഡലം നേതാവും അവരുടെ അനുയായികളും ഇപ്പോൾ പ്രചരിപ്പിക്കുന്നത് മുനീർ സാഹിബിന് സുഖമില്ല എന്നും അടുത്ത് തന്നെ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്നു എന്നുമാണ്. ഈ വിവരം അറിഞ്ഞ മുനീർ സാഹിബ് അതിനു മറുപടിയായി ഇക്കൂട്ടറോട് പൊതു വേദിയിൽ ഔദ്യോഗിക പരിപാടിക്കിടയിൽ പറഞ്ഞത് ആ കട്ടിൽ കണ്ടു പനിക്കണ്ട എന്നാണ്. മുനീർ സാഹിബിന് അധികാരകൊതിയൻമാരോട് അത് പറയേണ്ടി വന്നിരിക്കുകയാണ്.

എന്നോട് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി , ടൗൺ മുനിസിപ്പൽ കമ്മിറ്റികൾ , വിവിധ പഞ്ചായത്ത്, മണ്ഡലം കെഎംസിസി കമ്മറ്റികൾ , ജില്ലാ സംസ്ഥാന നേതാക്കൻ മാർ, മുസ്ലിം ലീഗ് എംഎൽഎമാർ, സാധാരണ മുസ്ലിം ലീഗ് പ്രവർത്തകർ തുടങ്ങിയവർ മാതൃസംഘടനയിലേക്ക് തിരിച്ചു വരുവാൻ ആവശ്യപ്പെടുന്നു . എന്നെ മുസ്ലിം ലീഗിലേക്ക് ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ ഞാൻ മുസ്ലിം ലീഗിലുള്ളപ്പോൾ എന്നെ മുസ്ലിം ലീഗിൽ നിന്ന് ആട്ടിയോടിച്ച അഴിമതിക്കാർക്കും അധികാരമോഹികൾക്കും, ഞാൻ മുസ്ലിം ലീഗിൽ തിരിച്ചെത്തുന്നത് താല്പര്യമില്ല. എക്കാലവും അഴിമതിക്കും അധികാരക്കൊതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ജനപക്ഷ രാഷ്ട്രീയത്തിൽ ഉറച്ച് നിന്ന ചരിത്രമാണെനിക്കുള്ളത്. അത് പരസ്പരം തിരിച്ചറിയുക.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും












Click it and Unblock the Notifications