യുവതി ലോറി കയറി മരിച്ച സംഭവം; അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട്: സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ ചാടി തെന്നിമാറിയതിനെ തുടര്‍ന്ന് യുവതി ലോറി കയറി മരിച്ച സംഭവത്തില്‍ ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ കേസെടുത്തതായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ലോറി ഡ്രൈവര്‍ക്കെതിരെയും കേസെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ നഗ്‌നമായ മനുഷ്യാവകാശ ലംഘനം നടന്നതായി കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.

ജലഅതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് മരിച്ച യുവതിയുടെ ഭര്‍ത്താവ് കെ.സി.അനൂപ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കേസ് കുന്ദമംഗലം കോടതിയുടെ പരിഗണനയിലായതിനാല്‍ കമ്മീഷന്‍ പരാതി തീര്‍പ്പാക്കി.
അപകടത്തിന് കാരണം ജലഅതോറിറ്റിയുടെ വീഴ്ചയാണെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാല്‍ ശക്തമായ മഴയില്‍ കോണ്‍ക്രീറ്റിന്റെ ഭാഗം താഴ്ന്നുപോയതാണ് അപകടത്തിന് കാരണമെന്ന് ജലഅതോറിറ്റി കമ്മീഷനെ അറിയിച്ചു. ലോറിയുടെ ഇടതുവശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തതും അപകടകാരണമായതായി ജലഅതോറിറ്റി അറിയിച്ചു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
യുവതി ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ലോറി ഡ്രൈവര്‍ ടി.കെ. വിജയന്‍, ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിനോജ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കോട്ടൂളിയില്‍ 2019 ഓഗസ്റ്റ് 6 നാണ് അപകടമുണ്ടായത്.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് സന്ദര്‍ശിച്ചിരുന്നു. മെഡിക്കല്‍ കോളേജ് കാമ്പസിലുള്ള മതില്‍ നിര്‍മ്മാണത്തെ കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. വിവിധ വശങ്ങള്‍ പരിശോധിക്കാനായി കൂടുതല്‍ അന്വഷണങ്ങള്‍ നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.












Click it and Unblock the Notifications