കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'സ്ത്രീത്വത്തെ അപമാനിച്ചത് അവരാണ്, മകളും അമ്മയും സാക്ഷികള്‍': പ്രസാധകയ്‌ക്കെതിരെ വിആര്‍ സുധീഷ്

Google Oneindia Malayalam News

കോഴിക്കോട്: സാഹിത്യകാരന്‍ വി ആര്‍ സുധീഷിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുവപ്രസാധക എം എ ഷഹനാസിന് വക്കീല്‍ നോട്ടീസ്. തെറ്റായ ആരോപണങ്ങള്‍ പിന്‍വലിച്ച് സോഷ്യല്‍ മീഡിയയിലൂടെ 15 ദിവസത്തിനകം മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ 25 ലക്ഷം രൂപ മാനനഷ്ടമായി നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അഡ്വക്കേറ്റ് പി രാജേഷ് കുമാര്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് നല്‍കിയത്.

'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍

1

വക്കീല്‍ നോട്ടീസില്‍ പറഞ്ഞ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ യുവ പ്രസാധകയ്‌ക്കെതിരെ സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വി ആര്‍ സുധീഷ് അറിയിച്ചു. നാല് പതിറ്റാണ്ടായി സാംസ്‌കാരിക സാഹിത്യ സാമൂഹിക മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് താന്‍. ഒരു പുസ്തകത്തിന്റെ റോയല്‍റ്റി എഗ്രിമെന്റ് വേണമെന്ന് യുവ പ്രസാധകയോട് ആവശ്യപ്പെട്ടതാണ് അപവാദ പ്രചാരണത്തിന് കാരണമെന്ന് വി ആര്‍ സുധീഷ് പറയുന്നു.

2

പ്രസാധകയുടെ സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചാരണം കണ്ട് മുതിര്‍ന്ന ഏഴുത്തുകാര്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ തന്നെ വിളിച്ചിരുന്നു. ഇത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് വി ആര്‍ സുധീഷ് നോട്ടീസില്‍ വ്യക്തമാക്കി. നേരത്തെ എം എ ഷഹനാസ് വി ആര്‍ സുധീഷിനെതിരെ പൊലീസില്‍ പരാതിയുമായി സമീപിച്ചിരുന്നു. ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എം എ ഷഹനാസിന്റെ പരാതിയില്‍ ഉണ്ടായിരുന്നത്.

3

പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് നിരന്തരം വിളിച്ചതിനെ തുടര്‍ന്നാണ് പുസ്തകം അവര്‍ക്ക് കൊടുത്തത്. പുസ്തകം പ്രസാദക വഴി വിറ്റഴിക്കുകയും യാതൊരു എഗ്രിമെന്റോ പ്രതിഫലമോ നല്‍കിയിരുന്നില്ല. അതില്‍ പ്രതിഷേധിച്ചാണ് അവര്‍ക്കെതിരെ പോസ്റ്റിട്ടതെന്നും വി ആര്‍ സുധീഷ് പറയുന്നു.

4

അതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണ് കേസ് കൊടുത്തത്. എന്നെ പറ്റി എല്ലാ ചാനലുകളിലും കയറിയിറങ്ങി നിരവധി കള്ളക്കഥകള്‍ പറഞ്ഞു. ഒരു ചാനലില്‍ പറയുന്ന കാര്യമല്ല, മറ്റൊരു ചാനലില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് കേസ് കൊടുക്കാന്‍ നിര്‍ബന്ധിതനാവുന്നതെന്ന് വി ആര്‍ സുധീഷ് പറയുന്നു.

5

താന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഞാനല്ല, അവരാണ് സ്ത്രീത്വത്തെ അപമാനിച്ചത്. എനിക്ക് ഒരു മകളാണ്, മകള്‍ക്ക് ഒരു അമ്മയുണ്ട്. അവരെപോലും അപമാനിച്ചു. അവരോട് സ്ത്രീവിരുദ്ധമായി പെരുമാറിയെന്നാണ് ഷഹനാസ് പറയുന്നത്. കേസിലെ പ്രധാനപ്പെട്ട സാക്ഷി അവരായിരിക്കുമെന്നും വി ആര്‍ സുധീഷ് പറയുന്നു.

6

എന്റെ മകളും അവളുടെ അമ്മയും കേസില്‍ പ്രധാനപ്പെട്ട സാക്ഷികളായിരിക്കും. എന്റെ മകളുടെ അമ്മ ചോദിച്ചത് എന്ത് സ്ത്രീവിരുദ്ധതയാണ് നിങ്ങള്‍ എന്നോട് കാണിച്ചത് എന്നാണ്. ഇത് ആരോപിക്കാന്‍ ഷഹനാസ് ആരാണ് എന്നാണ് അവരുടെ ചോദ്യം. ഇതൊന്നും അനുവദിച്ചു കൊടുക്കാന്‍ ഇനി ഞാന്‍ തയ്യാറല്ലെന്ന് വി ആര്‍ സുധീഷ് പറഞ്ഞു.

7

അതേസമയം, വി ആര്‍ സുധീഷിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫറോക്ക് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് വനിതാ പൊലീസ് കേസ് എടുത്തത്. വി.ആര്‍ സുധീഷിനെതിരായ കേസ് പിന്‍വലിക്കാന്‍ തന്നെ പലരും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ അതില്‍ കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുന്നുണ്ടെന്നുമാണ് കുറിപ്പിലൂടെ യുവ പ്രസാധക വ്യക്തമാക്കിയത്.

വിജയ് ബാബു അറസ്റ്റില്‍: നടപടി ചോദ്യം ചെയ്യിലിന് പിന്നാലെ, ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടുപോകുംവിജയ് ബാബു അറസ്റ്റില്‍: നടപടി ചോദ്യം ചെയ്യിലിന് പിന്നാലെ, ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടുപോകും

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

Kozhikode
English summary
Writer VR Sudheesh sends lawyer notice to M A Shahanas for defamation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X