കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡില്‍ വാഴനട്ട് പ്രതിഷേധിച്ച് യൂത്ത് ലീഗ്, പൊതുമരാമത്ത് മന്ത്രിയെ തെരുവില്‍ തടയുമെന്ന് ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: തകര്‍ന്നു കിടക്കുന്ന ദേശീയ, സംസ്ഥാന പാതകള്‍ കാരണം വാഹനാപകടവും ജീവഹാനിയും പതിവായിട്ടും യാതൊരുവിധ പരിഹാര നടപടികള്‍ക്കും മുതിരാത്ത കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നിസ്സംഗതക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധിച്ചു. കോഴിക്കോട് മീഞ്ചന്ത ജംഗ്ഷനില്‍ നടന്ന പ്രതിഷേധ പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉദ്ഘാടനം ചെയ്തു.

പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!

1

നാഷണല്‍ ഹൈവേയിലും, സംസ്ഥാന റോഡുകളിലും റോഡുകളുടെ ശോചനീയാവസ്ഥ മൂലം ദിനേന അപകടങ്ങള്‍ പതിവായിരിക്കയാണെന്നും കേന്ദ്ര - കേരള സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി വാചക കസര്‍ത്ത് നടത്തുകയാണെന്നും ഫിറോസ് പറഞ്ഞു.

ജനങ്ങളുടെ ജീവന് യാതൊരു വിലയും സര്‍ക്കാര്‍ കാണുന്നില്ലെന്നും നിസംഗത തുടര്‍ന്നാല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ തെരുവില്‍ തടയുമെന്നും ഫിറോസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഒട്ടേറെ പേര്‍ മരിക്കുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഫിറോസ് കുറ്റപ്പെടുത്തി.

സമരത്തിന്റെ ഭാഗമായി നട്ട വാഴ പ്രതീകാത്മകം ആണെന്നും അത് കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ആണെന്നുള്ളത് തെറ്റിദ്ധാരണ മാത്രമാണെന്നും പരിഹാസ്യ രൂപേണ ഫിറോസ് ഡിവൈഎഫ്‌ഐക്കാരോടായി പറഞ്ഞു.

അതേസമയം കോഴിക്കോട് ജില്ലയിലെ മാവൂര്‍ തെങ്ങിലക്കടവ് കാന്‍സര്‍ സെന്ററിന്റെ പുനരുദ്ധാരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി നല്‍കിയ ഒരു കോടിയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്.

മാവൂര്‍ സെന്ററിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിന് കീഴിലുള്ള കാന്‍സര്‍ സ്‌ക്രീനിംഗ് സെന്ററാക്കി മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

മാവൂര്‍ ക്യാന്‍സര്‍ സെന്ററിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം താഴെ പറയുന്ന തീരുമാനങ്ങളെടുത്തു. മാവൂര്‍ കാന്‍സര്‍ സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും.

നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി? നിതീഷ് കുമാറിന് മതിയായി, എന്‍ഡിഎ വിട്ടേക്കും? സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി?

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

Kozhikode
English summary
youth league protest against bad condition of roads in calicut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X