നേതാക്കള്‍ക്കെതിരെ അധിക്ഷേപം: യുവമോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു
കോഴിക്കോട്: യുവമോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയെ പദവിയില്‍ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് സംഘടനയുടെ ജില്ലാ സെക്രട്ടറിയായിരുന്ന മിഥുന്‍ മോഹനന് എതിരായ നടപടി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ടി രനീഷ് ഇത് സംബന്ധിച്ച അറിയിപ്പ് ജില്ലാ സെക്രട്ടറിക്ക് കൈമാറി. സോഷ്യല്‍ മീഡിയ അശ്രദ്ധമായി കൈകാര്യം ചെയ്ത സംഭവത്തില്‍ അന്വേഷണ വിധേയമായിട്ടാണ് നടപടിയെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.
"യുവമോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി എന്ന ചുമതല വഹിക്കുന്ന താങ്കളെ, ചുമതലക്ക് നിരക്കാത്ത രീതിയില്‍ സോഷ്യല്‍ മീഡിയ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാല്‍ അന്വേഷണ വിധേയമായി ചുമതലയില്‍ നിന്നും മാറ്റിയതായി അറിയിക്കും"- ജില്ലാ പ്രസിഡന്‍റ് മിഥുന്‍ മോഹനന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ എംടി രമേശ് വിഭാഗവുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന നേതാവ് കൂടിയാണ് മിഥുന്‍ മോഹന്‍. ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് ഗോപാലൻകുട്ടി മാഷും മിഥുനും ഒരേ നാട്ടുകാരുമാണ്.
സാരിയില്‍ അതീവ സുന്ദരിയായി കുടുംബവിളക്ക് താരം അമൃത നായര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഗ്രൂപ്പ് താല്‍പര്യങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കം ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന ആരോപണമുണ്ട്. സംഭവം വിവാദമയതോടെ മിഥുനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം
മിഥുന്‍ മോഹനന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച കുറിപ്പാണ് നടപടിക്ക് ഇടയാക്കിയത്. 'കര്‍ണാടകയിലെ പാര്‍ട്ടി എംപി തേജസ്വി സൂര്യയെ പോലുള്ള കഴിവുള്ള യുവനേതാക്കള്‍ കേരള ബിജെപിയില്‍ ഉയര്‍ന്ന് വരാന്‍ അരമന നിരങ്ങി ആര്‍എസ്എസ് പ്രാന്ത അധികാരി കുഴല്‍പ്പണ റാസ്കല്‍ സമ്മതിക്കില്ല'- എന്ന ഹിന്ദു ഹെല്‍പ്പ് സെന്‍റര്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പായിരുന്നു മിഥുന്‍ മോഹന്‍ തന്‍റെ പേഴ്സണ്‍ അക്കൗണ്ട് വഴി പങ്കുവെച്ചത്. 'പ്രചാരകന്‍മാര്‍ വന്ന് കേറുമ്പോള്‍ ഏണീറ്റ് താഴ്ന്ന് വീണു തൊഴുവുന്ന എമ്പോക്കികളെ മാത്രമേ അവന്‍മാര്‍ നേതാവ് ആക്കൂ. അതും നായര്‍ മാത്രം'- എന്നും കുറിപ്പില്‍ പറഞ്ഞിരുന്നു
പുത്തന്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍
ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് ബിഗ് ബോസ് താരം: വൈറലായി ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications