11 വയസ്സുകാരിക്ക് മിഠായി വാങ്ങി കൊടുത്ത് കാറിൽ കയറ്റി.... പീഡിപ്പിച്ചു, ബന്ധുവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും!
മലപ്പുറം: 11വയസ്സുകാരിയായ പെണ്‍കുട്ടിക്ക് മിഠായി വാങ്ങിച്ചു നല്‍കിയ ശേഷം കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച ബന്ധുവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധി. ബന്ധുവായ പ്രതിക്ക് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.കോട്ടക്കല്‍ പുളിക്കൂട് കരിമ്പനക്കല്‍ അബ്ദുല്‍ നാസര്‍ (46)നെ ആണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്.
മഴക്കാലം: കര്‍ശന മുന്നൊരുക്കത്തില്‍ ഭരണകൂടം, ഡാമുകള്‍ തുറക്കാന്‍ 36 മണിക്കൂര്‍ മുമ്പ് അനുമതി തേടണം, 15 മണിക്കൂര്‍ മുമ്പേ ജനങ്ങളെ അറിയിക്കണം, കലക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം...
2014 നവംബര്‍ നാല്, അഞ്ച്, ആറ് തീയ്യതികളിലാണ് കേസിന്നാസ്പദമായ സംഭവം. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ ബന്ധുവായ പ്രതി കുട്ടിക്ക് മിഠായി നല്‍കി കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി സ്ഥിരമായി ക്ലാസില്‍ വൈകി വരുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപകര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്. അദ്ധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമം 376, പോക്‌സോ ആക്ടിലെ 3,4 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴ സംഖ്യ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും പ്രതി പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ ഹാജരായി. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും കുട്ടിക്ക് സഹായം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
ബന്ധുവായ പതിനാലുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അറുത്തിനാലുകാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും 50000 രൂപ പഴയടക്കാനും കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. പാലക്കാട് മാങ്കുറിശ്ശി മങ്കര കക്കോട് ചേങ്ങാട്ടുതൊടി ചാമി (64) യെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്. പിഴ സംഖ്യ പരാതിക്കാരിക്ക് നല്‍കണമെന്നും പ്രതി പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2017 മാര്‍ച്ച് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. ബന്ധുവായ പ്രതി ബാലികയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു. മൂന്നു തവണ പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയാവുകയായിരുന്നു. കുട്ടിയെ ഗര്‍ഭ്രചിദ്രത്തിന് വിധേയയാക്കിയെങ്കിലും ഡി എന്‍ എ പരിശോധന പ്രതിക്കെതിരായിരുന്നു.












Click it and Unblock the Notifications