Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; ചികില്‍സയിലുള്ളത് 16000ല്‍ താഴെ പേര്‍

മലപ്പുറം: ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വലിയതോതില്‍ കുറയുന്നു. ടിപിആര്‍ 14 ശതമാനത്തിലെത്തി. കഴിഞ്ഞ ദിവസത്തേക്കാള്‍ ടിപിആറില്‍ നേരിയ വര്‍ധനവുണ്ട്. അതേസമയം, ജില്ലയില്‍ ഞായറാഴ്ച 1,211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,328 പേര്‍ വൈറസ് വിമുക്തരായി. 15,888 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

സമ്പര്‍ക്കംവഴി 1,173 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 28 പേര്‍ക്കും കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 46,371 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.'

c

അതേസമയം, ജില്ലയില്‍ ഇതുവരെ 35,63,002 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 26,82,552 പേര്‍ക്ക് ആദ്യ ഡോസും 8,80,450 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കെല്ലാം വാക്സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

അതിനിടെ, കേരളത്തില്‍ ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.

മലപ്പുറത്തെ പദ്ധതികള്‍ വൈകിക്കരുത്- മന്ത്രി വി അബ്ദുറഹ്മാന്‍

മലപ്പുറം ജില്ലയില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന യോഗത്തില്‍ മന്ത്രി വി.അബ്ദുറഹിമാന്‍. ഇതിനു വേണ്ട നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി യോഗത്തില്‍ നല്‍കി. നിലമ്പൂര്‍ - ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ തോതില്‍ പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് അഡ്വ.യു.എ ലത്തീഫ് എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ ചരിത്ര രേഖയില്‍ നിന്നും വെട്ടിമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ഇന്ത്യന്‍ ഹിസ്റ്ററി റിസര്‍ച്ച് കൗണ്‍സിലിനോടും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പി. അബ്ദുള്‍ ഹമീദ് എം.എല്‍.എയുടെ പ്രമേയം. എസ്.എസ്.എല്‍.സി പാസായ 20,000 ത്തോളം വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് അവസരമില്ലാതിരിക്കെ പുതുതായി ബാച്ചുകള്‍ അനുവദിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

ഇതേതാ അങ്കത്തട്ടില്‍ പുതിയ ഭടന്‍!! ചിരി പടര്‍ത്തി പുതിയ ഫോട്ടോയുമായി രമേഷ് പിഷാരടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+