• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് കൊവിഡ് രോഗികള്‍ 1600ല്‍ താഴെ; ടിപിആര്‍ കുത്തനെ കുറഞ്ഞു, ആശ്വാസം

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ ഇന്ന് 1600ല്‍ താഴെ. രോഗ മുക്തി നേടിയവര്‍ 3000ത്തോളം വരും. ടിപിആറിലും ഇന്ന് കുറവുണ്ട്. 30000ത്തില്‍ താഴെ പേരാണ് രോഗം ബാധിച്ച് ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നത്. നിരീക്ഷണത്തിലുള്ളവര്‍ 75000 കവിയും. അതേസമയം, 25 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. 3000ത്തിലധികം രോഗം സ്ഥിരീകരിച്ചത് തൃശൂരില്‍ മാത്രമാണ്. 2000ത്തിലധികം രോഗികള്‍ എറണാകുളം ജില്ലയിലും. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെല്ലാം മലപ്പുറത്തേക്കാള്‍ കൂടുതല്‍ രോഗികളുണ്ട്.

ടൊവിനോ തോമസ് യുഎഇയില്‍; മമ്മൂട്ടിയും മോഹന്‍ലാലും വന്ന വഴി... ഗോള്‍ഡന്‍ വിസ കൂടുതല്‍ താരങ്ങള്‍ക്ക്ടൊവിനോ തോമസ് യുഎഇയില്‍; മമ്മൂട്ടിയും മോഹന്‍ലാലും വന്ന വഴി... ഗോള്‍ഡന്‍ വിസ കൂടുതല്‍ താരങ്ങള്‍ക്ക്

മലപ്പുറത്ത് തിങ്കളാഴ്ച 1,526 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.32 ശതമാനമാണ് ടിപിആര്‍. 1,458 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേര്‍ക്ക് ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാല് പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2,757 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. 75,251 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ കോവിഡ് ബാധിതരായി 2,023 മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലപ്പുറത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 24,71,764 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 18,40,719 പേര്‍ക്ക് ഒന്നാം ഡോസും 6,31,045 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ജില്ലയിലെ മുഴുവന്‍ ആദിവാസി ഊരുകളിലും വാക്‌സിനേഷന്‍ നടത്താന്‍ സാധിച്ചത് നേട്ടമാണ്. ചുങ്കത്തറ, കുറ്റിപ്പുറം, മമ്പാട്, മങ്കട, മൂര്‍ക്കനാട്, തിരുവാലി, വാഴക്കാട് ഗ്രാമപഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.

പ്രണയം നിറച്ച് പ്രിയങ്ക ചൊപ്ര; നിക്ക് ജോനസിനൊപ്പമുള്ള ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

രോഗ വ്യാപന സാധ്യത ശക്തമായി നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ ആവശ്യപ്പെട്ടു. പൊതു ഇടങ്ങളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം. കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനക്ക് വിധേയരാകണം. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടെന്ന് ബോധ്യമായാല്‍ വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഡി.എം.ഒ അറിയിച്ചു.

cmsvideo
  സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശ
  Malappuram
  English summary
  1526 people test for Coronavirus in Malappuram today; TPR 14.32 percentage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X