മലപ്പുറത്ത് കൊവിഡ് രോഗികളില്‍ കുറവ്; ടിപിആര്‍ 20 ശതമാനത്തില്‍ താഴെ, ചികിത്സയില്‍ 29,500 പേര്‍
മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. ഇന്ന് 1600ല്‍ താഴെയാണ് രോഗികള്‍. കഴിഞ്ഞ കുറേ ആഴ്ചകളായി മലപ്പുറത്ത് 2500ന് മുകളിലായിരുന്നു പ്രതിദിന രോഗം. ഇന്ന് ടിപിആറിലും കുറവുണ്ട്. 20 ശതമാനത്തില്‍ താഴെയാണ് ടിപിആര്‍. കഴിഞ്ഞ ദിവസം 23 ശതമാനത്തിന് മുകളിലായിരുന്നു. ഇന്ന് 3000ത്തിലധികം പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ രോഗം ഭേദമായത്. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം ഇപ്പോഴും തുടരുകയാണ്. അതേസമയം, ഓണത്തിന് ശേഷം നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കുമെന്നാണ് വിവരം. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരില്ല. ബുധനാഴ്ച യോഗം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 1,577 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.65 ശതമാനമാണ് ടിപിആര്‍. 1,482 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 33 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. 3,092 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 4,39,114 ആയി.
77,539 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 29,500 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ കോവിഡ് ബാധിതരായി 1,928 മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനക്ക് വിധേയരാകണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗബാധ.












Click it and Unblock the Notifications