ഇന്നും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറത്ത്; ടിപിആര്‍ നിരക്ക് ഉയര്‍ന്നു
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഇന്നും കൂടുതല്‍ മലപ്പുറം ജില്ലയില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു. 1600ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെങ്കിലും 1500ലധികം പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസമാണ്. എന്നാല്‍ ടിപിആര്‍ നിരക്ക് കുറയാത്തത് ആശങ്കയും. ടിപിആര്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പലയിടത്തും നിയന്ത്രണം ശക്തമല്ലെന്നുള്ള പരാതിയുണ്ട്. നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് ജില്ലയില്‍ രോഗ വ്യാപനം കൂടുതല്‍. ജില്ലയില്‍ 13000ത്തിലധികം പേര്‍ ചികില്‍സയിലുണ്ട്.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
ശനിയാഴ്ച കോവിഡ് 19 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.37 ശതമാനം രേഖപ്പെടുത്തി. 1,640 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും 1,535 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,591 പേര്‍ നേരത്തെ രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്.
21 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 26 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 33,473 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നത്. 13,765 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,197 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്












Click it and Unblock the Notifications