Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് 10 മാസം പ്രായമായ പെണ്‍കുട്ടിക്ക് കൊറോണ; മൊത്തം 17 പേര്‍ക്ക്, സമ്പര്‍ക്ക വ്യാപനമില്ല

മലപ്പുറം: ജില്ലയില്‍ 17 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Ba

Recommended Video

cmsvideo
    A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

    ജൂണ്‍ 12ന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വഴി തിരിച്ചെത്തിയ മഹാരാഷ്ട്ര പച്ചോറ സ്വദേശി 30 വയസ്സുകാരന്‍, മുംബൈയില്‍ നിന്ന് ജൂണ്‍ 12ന് സ്വകാര്യ വാഹനത്തില്‍ തിരിച്ചെത്തിയ താനൂര്‍ മുക്കോല സ്വദേശികളായ 30 വയസുകാരി, ഇവരുടെ പത്ത് മാസം പ്രായമായ മകള്‍, ആന്ധ്രപ്രദേശില്‍ നിന്ന് ജൂണ്‍ നാലിന് തിരിച്ചെത്തിയ ലോറി ഡ്രൈവര്‍ താനൂര്‍ ചീരാന്‍കടപ്പുറം സ്വദേശി 30 വയസുകാരന്‍, ജൂണ്‍ 15ന് ഉത്തര്‍പ്രദേശില്‍ നിന്ന് തിരിച്ചെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി 35 വയസ്സുകാരന്‍, ജൂണ്‍ 12ന് ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ ചോക്കാട് പുല്ലങ്കോട് സ്വദേശി 56 വയസുകാരന്‍ എന്നിവരാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.

    ജൂണ്‍ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ കുഴിമണ്ണ മേല്‍മുറി സ്വദേശി മൂന്ന് വയസുകാരന്‍, ദുബൈയില്‍ നിന്ന് ജൂണ്‍ 14ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ നിറമരുതൂര്‍ സ്വദേശി 32 വയസുകാരന്‍, ജൂണ്‍ 18ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശി 33 വയസുകാരന്‍, ജൂണ്‍ 12ന് ഖത്തറില്‍ നിന്ന് കൊച്ചി വഴി തിരിച്ചെത്തിയ പൊന്നാനി തൃക്കാവ് സ്വദേശിനി 34 വയസുകാരി, ഇവരുടെ മക്കളായ രണ്ടും ഒന്‍പതും വയസുള്ള കുട്ടികള്‍, ജൂണ്‍ 11ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി തിരിച്ചെത്തിയ അങ്ങാടിപ്പുറം അരിപ്ര സ്വദേശി 30 വയസുകാരന്‍, ജൂണ്‍ 17ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴി തിരിച്ചെത്തിയ മൊറയൂര്‍ മോങ്ങം സ്വദേശിനി 21 വയസുകാരി, കുവൈത്തില്‍ നിന്ന് ജൂണ്‍ 17ന് കരിപ്പൂര്‍ വഴി ഒരേ വിമാനത്തില്‍ തിരിച്ചെത്തിയ മാറാക്കര രണ്ടത്താണി സ്വദേശി 39 വയസുകാരന്‍, വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി 45 വയസുകാരന്‍, കീഴുപറമ്പ് കുനിയില്‍ സ്വദേശി 45 വയസുകാരന്‍ എന്നിവരുമാണ് രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍.

    രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+