മലപ്പുറത്ത് കൊവിഡ് രോഗികള്‍ കുറഞ്ഞുവരുന്നു; ജില്ലയില്‍ ചികില്‍സയിലുള്ളത് 29,276 പേര്‍
മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികള്‍ കുറഞ്ഞുവരുന്നു. ഇന്ന് 2500ല്‍ താഴെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 3000ത്തിലധികം പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 70000ത്തില്‍ താഴെ ആളുകളാണ്. രോഗ വ്യാപന സാധ്യത അകന്നിട്ടില്ലാത്തതിനാല്‍ ജാഗ്രത കൈവെടിയരുതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലരും രോഗം ബാധിച്ചതറിഞ്ഞിട്ടും പുറത്തിറങ്ങി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഇതാണ് രോഗ വ്യാപനത്തിന് ഒരുകാരണം.
അതേസമയം, ജില്ലയില്‍ വ്യാഴാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,452 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.47 ശതമാനമാണ് ടിപിആര്‍. 2,384 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 28 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച 3,146 പേര്‍ കോവിഡ് രോഗമുക്തരായി. 68,762 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 29,276 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് 19 വൈറസ് വ്യാപന നിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും രോഗലക്ഷണങ്ങളുണ്ടെങ്കിലും അത് മറച്ചുവെക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകണം. ശാരീരിക പ്രശ്നങ്ങളുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഡി.എം.ഒ പറഞ്ഞു.
മോഹന്‍ലാലും സുചിത്രയും ഗുരുവായൂരില്‍; രവി പിള്ളയുടെ മകന്റെ കല്യാണത്തിന് താരപ്പകിട്ട്, ചിത്രങ്ങള്‍
അതേസമയം, കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ച കണക്ക്.
അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം.












Click it and Unblock the Notifications