മലപ്പുറത്ത് കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ടിപിആര്‍ കുത്തനെ ഉയര്‍ന്നു
മലപ്പുറം: ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അല്‍പ്പം കുറവുണ്ടെങ്കിലും ടിപിആര്‍ കുത്തനെ ഉയുരകയാണ്. ഇന്ന് രോഗികളേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി എന്നത് ആശ്വാസം നല്‍കുന്നു. നേരിട്ടുള്ള സമ്പര്‍ക്കം വഴി രോഗം വ്യാപിക്കുന്നതാണ് ജില്ല നേരിടുന്ന മറ്റൊരു വെല്ലുവിളി. 31000 പേരാണ് മലപ്പുറം ജില്ലയില്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്. 80000ത്തോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. സംസ്ഥാനത്ത് ഇന്നും മലപ്പുറം ജില്ലയില്‍ തന്നെയാണ് കൂടുതല്‍ രോഗികള്‍.
ഓണമാഘോഷിച്ച് നടി കീര്‍ത്തി സുരേഷ്; താരത്തിന്റെ അടിപൊളി ചിത്രങ്ങള്‍
ശനിയാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പേര്‍ക്കുള്‍പ്പടെ 2,558 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 23.06 ശതമാനമാണ് ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,491 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 52 പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ആറ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 3,577 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 4,36,043 ആയി.

79,821 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,005 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ കോവിഡ് ബാധിതരായി 1,912 മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ 21,06,717 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതു. ഇതില്‍ 15,19,805 പേര്‍ക്ക് ഒന്നാം ഡോസും 5,86,912 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
അതേസമയം, കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ 870, തിരുവനന്തപുരം 844, വയനാട് 648, പത്തനംതിട്ട 511, ഇടുക്കി 460, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗികളുടെ കണക്ക്.












Click it and Unblock the Notifications