മലപ്പുറത്ത് ഇനി കൊവിഡ് ചികിത്സയില്‍ 27,561 പേര്‍; ജില്ലയില്‍ 3,025 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ ഇന്ന് 3000ത്തില്‍ താഴെയാണ് കൊവിഡ് രോഗികളുടെ എണ്ണം. 3000ത്തിലധികം പേര്‍ക്ക് രോഗമുക്തിയുണ്ടായി. അതേസമയം, ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നത് വലിയ ആശങ്കയായി തുടരുന്നു. 20 ശതമാനത്തോട് അടുത്തു നില്‍ക്കുന്നു ടിപിആര്‍. സാധാരണ കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗം മലപ്പുറം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യാറ്. എന്നാല്‍ ഇന്ന് എറണാകുളം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ഇന്ന് മലപ്പുറത്തേക്കാള്‍ കടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലപ്പുറത്ത് ചൊവ്വാഴ്ച 19.83 ശതമാനമാണ് ടിപിആര്‍ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,778 പേര്‍ക്കാണ് വൈറസ്ബാധ. 3,025 പേര്‍ കോവിഡ് ഭേദമായി. 2,678 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. 33 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 64 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 73,005 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 27,561 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 1,955 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

അതേസമയം, ജില്ലയില്‍ ഇന്നലെ 74,209 പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി. ഇതില്‍ 66,217 പേര്‍ക്ക് ഒന്നാം ഡോസും 7992 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. 151 ഗവണ്‍മെന്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി 73,506 പേര്‍ക്കും 16 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി 703 പേര്‍ക്കും വാക്‌സിന്‍ നല്‍കി
കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ഇന്ന് ചേര്‍ന്നിരുന്നു. പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications