Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ രോഗികള്‍ മലപ്പുറത്ത് തന്നെ; എങ്കിലും എണ്ണം കുറഞ്ഞു... ടിപിആര്‍ ആശങ്കയായി തുടരുന്നു

മലപ്പുറം: ജില്ലയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന കണക്കില്‍ കുറവ്. എന്നാല്‍ ടിപിആര്‍ നിരക്ക് ഉയര്‍ന്നു തന്നെ. ഏറെ നാള്‍ക്ക് ശേഷം മലപ്പുറത്ത് പ്രതിദിന രോഗികള്‍ 3000ത്തില്‍ താഴെയായി. ഇന്ന് 2,681 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.35 ശതമാനമാണ് ടിപിആര്‍. ശനിയാഴ്ച ടിപിആര്‍ 19 ശതമാനത്തില്‍ താഴെയായിരുന്നു. ഇന്ന് 2,987 പേര്‍ രോഗവിമുക്തരായി.

2,580 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേര്‍ക്ക് ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 84 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 80,213 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,038 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,802 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

 c

അതേമസമയം, കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പതിവ് പോലെ മലപ്പുറത്ത് തന്നെയാണ് ഇന്നും രോഗികള്‍ കൂടുതല്‍. തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ കണക്ക്.

സംസ്ഥാനത്തെ വാക്സിനേഷന്‍ യജ്ഞം കാര്യമായി പുരോഗമിക്കുകയാണ്. ആഗസ്റ്റ് ഒന്‍പതിനാണ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ വാക്സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്സിന്‍ ലഭ്യമായതോടെ വാക്സിനേഷന്റെ എണ്ണം വര്‍ധിച്ചു.

വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്സിനേഷന്‍ യജ്ഞം നടത്തിയത്. ഇന്ന് 3,24,954 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്തിന് ഇന്ന് 5 ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ കൂടി എറണാകുളത്ത് രാത്രിയോടെ ലഭ്യമായിട്ടുണ്ട്. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തു വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+