Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കൊവിഡ് രോഗികള്‍ കുറഞ്ഞു; ടിപിആറും... 3000ത്തിലധികം രോഗികള്‍ ഇന്ന് 3 ജില്ലകളില്‍

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് കൊവിഡ് കണക്കുകളില്‍ ആശ്വാസമാണ്. 3000ത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ കുറഞ്ഞിട്ടുണ്ട്. ജില്ലയില്‍ ചികില്‍സയില്‍ 28500ഓളം പേര്‍ കഴിയുന്നു. നിരീക്ഷണത്തില്‍ 71000ത്തിലധികം പേരും. കേരളത്തില്‍ ഇന്ന് 3000ത്തിലധികം കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് ജില്ലകളിലാണ്. അശ്രദ്ധ കാരണം വീടുകളില്‍ നിന്നാണ് രോഗം വ്യാപിക്കുന്നത് എന്നാണ് ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ രണ്ട് കോടിയിലധികം ആളുകള്‍ക്ക് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയെന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച 20.9 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,985 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,656 പേര്‍ക്ക് രോഗം ഭേദമായി. 2,877 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 71,862 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 28,449 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 1,999 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

c

അതേസമയം, കേരളത്തില്‍ ഇന്ന് 30,077 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് മറ്റു ജില്ലകൡലെ കണക്ക്.

വീടുകളില്‍ നിന്നു രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളതെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കികഴിഞ്ഞു. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിനേഷന്‍ യജ്ഞത്തിലൂടെ വാക്സിനേഷന്‍ ശക്തിപ്പെടുത്താനായിട്ടുണ്ട്. സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്.

ശരീര ഭാരം കുറച്ച് അര്‍ച്ചന കവി; നടിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

സംസ്ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയുണ്ട് എന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ 281 എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ എപിഎല്‍-ബി.പി.എല്‍. വ്യത്യാസമില്ലാതെ സൗജന്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+