Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ഇന്നും 3000ത്തിലധികം കൊവിഡ് രോഗികള്‍; ടിപിആര്‍ 18.71 ശതമാനം

മലപ്പുറം: ജില്ലയില്‍ ഇന്നും 3000ത്തിലധികം പേര്‍ക്ക് കൊറോണ രോഗം. പതിവ് പോലെ മലപ്പുറത്ത് തന്നെയാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍. മൂന്ന് ജില്ലകളില്‍ 2000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3000ത്തോളം പേര്‍ക്ക് രോഗം ഭേദമായത് മലപ്പുറത്തിന് ആശ്വാസമാണ്. ജില്ലയില്‍ 31000ത്തിലധികം പേര്‍ രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നുണ്ട്. അതേസമയം, വാക്‌സിന്‍ വിതരണം കൃത്യമായി നടക്കുന്നില്ല എന്ന ആക്ഷേപവും ശക്തമണ്.

ജില്ലയില്‍ ശനിയാഴ്ച 3,038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18.71 ശതമാനമാണ് ടിപിആര്‍. 2,950 പേര്‍ രോഗവിമുക്തരായി. 2,953 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. 33 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ക്കും വിദേശത്തു നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 33 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 77,033 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 31,340 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 1,761 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

c

അതേസമയം, കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്. സംസ്ഥാനത്ത് വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,08,849 പേര്‍ക്ക് വാക്സിന്‍ നല്‍കി. അതില്‍ 4,39,860 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 68,989 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി.

വീണ്ടും മമ്മൂട്ടി... തരംഗമായി പുതിയ ഫോട്ടോ, താര രാജാവിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വാക്സിനേഷന്‍ 5 ലക്ഷത്തില്‍ കൂടുന്നത്. കഴിഞ്ഞ ദിവസം 5.60 ലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 60 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന് ഇന്ന് 2,91,080 ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. 1,478 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 359 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1837 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+